അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനേയും മടക്കി എത്തിക്കുന്നതിനുള്ള ദൗത്യപേടകം വിജയരമായി വിക്ഷേപിച്ചു....

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനേയും മടക്കി എത്തിക്കുന്നതിനുള്ള ദൗത്യപേടകം വിജയരമായി വിക്ഷേപിച്ചു. ശനി പുലര്‍ച്ചെ 4.33ന് കെന്നഡി സ്പെയ്‌സ് സെന്ററില്‍ നിന്നായിരുന്നു ക്രൂ 10 വിക്ഷേപണം നടന്നത്.
നാസയും സ്പേയ്‌സ് എക്സും സംയുക്തമായാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.ഫാല്‍ക്കന്‍ 9 റോക്കറ്റ് വിക്ഷേപണത്തിന്റെ ഇരുപതാം മിനിട്ടില്‍ ഡ്രാഗണ്‍ പേടകത്തെ ഭ്രമണപഥത്തില്‍ എത്തിച്ചു. കമാണ്ടര്‍ ആനി മക്ലെന്റെ നേതൃത്വത്തില്‍ നിക്കോളെ അയേഴ്സ്, ജപ്പാന്റെ ടകുയു ഒനിഷി, റഷ്യയുടെ കിരില്‍ പെസ്‌കോവ് എന്നിവരടങ്ങിയ നാലംഗ സംഘം പേടകത്തിലുണ്ട്.
മണിക്കൂറില്‍ 28,200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന പേടകത്തെ തിങ്കള്‍ രാവിലെ 9ന് നിയന്ത്രിച്ച് ബഹിരാകാശ നിലയത്തിന് അടുത്തെത്തിക്കും. തുടര്‍ന്ന് ഡോക്കിങ് നടക്കും. ഒരു മണിക്കൂറിനുള്ളില്‍ 4 പേരും നിലയത്തിലേക്ക് കടക്കും. രണ്ടു ദിവസത്തിനുള്ളില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ചുമതല ഇവര്‍ക്ക് കൈമാറും. നിലവില്‍ നിലയത്തിലുള്ള മറ്റൊരു ഡ്രാഗണ്‍ പേടകത്തില്‍ 19ന് സുനിതയും വില്‍മോറും ഭൂമിയിലേക്ക് മടങ്ങും.
അതേസമയം സ്റ്റാര്‍ലൈന്‍ പേടകത്തിന്റെ ക്ഷമതാ പരിശോധനയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഇരുവരും നിലയത്തിലെത്തിയത്. സ്റ്റാര്‍ലൈന്‍ പേടകം തകരാറിലായതും പകരം സംവിധാനം ഏര്‍പ്പെടുത്തുന്നത് വൈകിയതുമാണ് മടക്കയാത്ര വൈകാനായി ഇടയാക്കിയത്. നേരത്തെ രണ്ടുതവണ മാറ്റിവെച്ച വിക്ഷേപണമാണ് നാസ ഇപ്പോള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുള്ളത്.
"
https://www.facebook.com/Malayalivartha