അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനേയും മടക്കി എത്തിക്കുന്നതിനുള്ള ദൗത്യപേടകം ക്രൂ 10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍...

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനേയും മടക്കി എത്തിക്കുന്നതിനുള്ള ദൗത്യപേടകം ക്രൂ 10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) എത്തി. ഇന്നലെ പുലര്‍ച്ചെ 4.33ന് കെന്നഡി സ്പെയ്‌സ് സെന്ററില്‍ നിന്ന് വിക്ഷേപിച്ച ക്രൂ 10 ഇന്ത്യന്‍ സമയം ഇന്ന് രാവിലെ 9.30 ഓടെ ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു.
നാസയും സ്പേയ്‌സ് എക്സും സംയുക്തമായാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. കമാണ്ടര്‍ ആനി മക്ലെന്റെ നേതൃത്വത്തില്‍ നിക്കോളെ അയേഴ്സ്, ജപ്പാന്റെ ടകുയു ഒനിഷി, റഷ്യയുടെ കിരില്‍ പെസ്‌കോവ് എന്നിവരടങ്ങിയ നാലംഗ സംഘം പേടകത്തിലുണ്ട്. നിലവില്‍ നിലയത്തിലുള്ള മറ്റൊരു ഡ്രാഗണ്‍ പേടകത്തിന്‍ 19ന് സുനിതയും വില്‍മോറും ഭൂമിയിലേക്ക് മടങ്ങുന്നതാണ്.
അതേസമയം സ്റ്റാര്‍ലൈന്‍ പേടകത്തിന്റെ ക്ഷമതാ പരിശോധനയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഇരുവരും നിലയത്തിലെത്തിയത്. സ്റ്റാര്‍ലൈന്‍ പേടകം തകരാറിലായതും പകരം സംവിധാനം ഏര്‍പ്പെടുത്തുന്നത് വൈകിയതുമാണ് മടക്കയാത്ര വൈകാന്‍ ഇടയാക്കിയത്.
https://www.facebook.com/Malayalivartha