ഇനി ഓട്ടോയും ബുക്ക് ചെയ്ത് വിളിക്കാം
ബുക്ക് എ റൈഡ് എന്ന ഓപ്ഷന്‍ ഉപയോഗിച്ച് യാത്ര ഉപാധികള്‍ ഉപയോഗിക്കാവുന്ന സേവനം അടുത്തിടെയാണ് ഫേസ്ബുക്ക് മെസഞ്ചര്‍ അവതരിപ്പിച്ചത്. ഇത് ഉപയോഗപ്പെടുത്തിയാണ് ബാംഗലൂരൂ പോലുള്ള നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോസര്‍വ്വീസ് പ്രോവൈഡര്‍മാരായ ജുഗ്‌നു ഓട്ടോ സര്‍വ്വീസ് ലഭ്യമാക്കുന്നത്.
ഇതിനായി പുതിയ മെസഞ്ചര്‍ ആപ്പിലെ ബുക്ക് എ റൈഡ് ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ മതി. നേരത്തെ തന്നെ ടാക്‌സി കാറുകള്‍ക്കായി യൂബറും, ഓലയും ഈ സേവനം ലഭ്യമാക്കുവാന്‍ തുടങ്ങിയിരുന്നു. ഇതിന്റെ അതേ രീതിയാണ് ഓട്ടോ ബുക്കിംഗിനും ഉപയോഗിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha