മനുഷ്യ ശരീരത്തിലും ഇനി ക്യാമറ കുത്തി വയ്ക്കാം, സിറിഞ്ചിന്റെ സൂചിക്കകത്ത് കൊള്ളുന്ന ക്യാമറ ജര്‍മനിയില്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു
ഒരു മുടിനാരിന്റെ വലിപ്പമുള്ള ഒപ്റ്റിക്കല്‍ ഫൈബറിന്റെ അറ്റത്ത് ഘടിപ്പിക്കാവുന്നത്ര ചെറിയ മൂന്നു ലെന്‍സുള്ള ക്യാമറ ജര്‍മനിയില്‍ സ്റ്റട്ട്ഗാര്‍ട്ട് സര്‍വ്വകലാശാലയിലെ ( Universtiy of Stuttgart ) ഗവേഷകര്‍ രൂപപ്പെടുത്തി. ആന്തരീകാവയവങ്ങളുടെ നിരീക്ഷണത്തിനായും രഹസ്യാന്വേഷണ ക്യാമറയായും ഈ കുഞ്ഞന്‍ ക്യാമറ ഉപയോഗിക്കാംഎന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത
100 മൈക്രോമീറ്റര്‍ (0.1 മില്ലിമീറ്റര്‍) വീതിയാണ് ഈ ലെന്‍സിനുള്ളത്. കവചം കൂടി വരുമ്പോള്‍ 120 മൈക്രോമീറ്റര്‍ വീതിയുണ്ടാകും. 3.0 മില്ലീമീറ്റര്‍ അകലത്തിലുള്ള ദൃശ്യങ്ങള്‍ ഈ ക്യാമറയിലെ ലെന്‍സിന് ഫോക്കസ് ചെയ്യാനാകും. ഒപ്റ്റിക്കല്‍ ഫൈബറുകളെ കൂടാതെ ഡിജിറ്റല്‍ ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്ന സെന്‍സറുകളിലും ഈ കുഞ്ഞന്‍ ലെന്‍സ് പ്രിന്റ് ചെയ്യാവുന്നതാണ്.സിറിഞ്ചിന്റെ സൂചിക്കകത്ത് കൊള്ളുന്ന ക്യാമറ മനുഷ്യ ശരീരത്തിനകത്തേക്കും ആവശ്യമെങ്കില്‍ തലച്ചോറിനകത്തേക്കും ഇന്‍ജക്റ്റ് ചെയ്യാനാകുമെന്നു ഗവേഷകര്‍ പറയുന്നു. ശരീരത്തിനുള്ളിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാത്രമല്ല, അദൃശ്യമായ രഹസ്യനിരീക്ഷണത്തിനും ജാഗ്രതാ സംവിധാനത്തിലും ഇത്തരം കുഞ്ഞന്‍ ക്യമാറകള്‍ക്ക് വലിയ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ അറിയിച്ചു.ക്യാമറയുടെ പ്രാഥമികഘട്ട നിര്‍മ്മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുള്ളതെന്നും ഇനിയും ഗവേഷണങ്ങള്‍ ഇതിനു വേണ്ടി നടത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha