ഇനി തിരയാന്‍ യാഹു ഇല്ല
ആഗോള ഇന്റര്‍നെറ്റ് കമ്പനിയായ യാഹൂവിനെ അമേരിക്കന്‍ ടെലി കമ്യൂണിക്കേഷന്‍ കമ്പനിയായ വെറൈസണ്‍ സ്വന്തമാക്കി.4.83 ദശലക്ഷം ഡോളറിനാണു വെറിസോണ്‍ യാഹൂ വിനെ സ്വന്തമാക്കിയത് .ഡിജിറ്റല്‍ പരസ്യം, മാധ്യമ ബിസിനസ് എന്നിവ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രതിസന്ധിയിലേക്ക് നീങ്ങുന്ന യാഹൂവിനെ അവര്‍ സ്വന്തമാക്കുന്നത്.ഇപ്പോള്‍ യാഹുവിന്റെ 15 ശതമാനം ഓഹരി ചൈനീസ് ഇകൊമേഴ്‌സ് കമ്പനിയായ ആലിബാബയും 35.5 ശതമാനം യാഹു ജപ്പാന്‍ കോര്‍പറേഷനിലുമാണുള്ളത്. ഇവ വെറൈസണിന് കൈമാറില്ല. 2015 മെയ് മാസം ഏറ്റെടുത്ത എ.ഒ.എല്‍ കമ്പനിയുമായി യാഹൂവിനെ ലയിപ്പിക്കുന്നതോടെ ലോകത്തിലെ മുന്‍നിര ഇന്റര്‍നെറ്റ്മാധ്യമ സ്ഥാപനങ്ങളിലൊന്നായി വെറൈസണ്‍ മാറും. യാഹൂ മെയില്‍, ചിത്രങ്ങളുടെയും വീഡിയോകളുടെയും സൈറ്റായ ഫഌക്കര്‍,
മൈക്രോബ്ലോഗിങ് സൈറ്റായ ടംബ്ലര്‍ എന്നിവയും വെറൈസണിന്റെ ഭാഗമാകും. എ.ഒ.എല്ലിന് കീഴിലുള്ള ഹഫിങ്ടണ്‍ പോസ്റ്റ്, ടെക് ക്രഞ്ച് തുടങ്ങിയ വാര്‍ത്താ പോര്‍ട്ടലുകള്‍ക്കൊപ്പം ഇതുകൂടി ചേരുന്നതോടെ, വെറൈസണിന്റെ മൊത്തം ഇന്റര്‍നെറ്റ് ബ്രാന്‍ഡുകളുടെ എണ്ണം 25 നു മേലെ ആകും.
ഇരുപത്തൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജെറിയാങ്, ഡേവിഡ് ഫിലോ എന്നിവര്‍ ചേര്‍ന്നാണ് യാഹുവിന് തുടക്കം കുറിച്ചത്. ഒരു കാലത്ത് ഇന്റര്‍നെറ്റിലെ രാജാവിയിരുന്ന യാഹു ഗൂഗിള്‍ വന്നതോടെ വിസ്മൃതിയിലേക്ക് പോവുകയായിരുന്നു. മുന്‍ വര്‍ഷം 2.2 കോടി ഡോളറായിരുന്നു യാഹുവിന്റെ നഷ്ടം.
https://www.facebook.com/Malayalivartha