ഇനി മോട്ടോര്‍സൈക്കിള്‍ ആംബുലന്‍സും
ഇതുവരെ മോട്ടോര്‍സൈക്കിള്‍ ആംബുലന്‍സ് ആഫ്രിക്കയിലെ ഉള്‍നാടുകളിലാണ് ഉണ്ടായിരുന്നത്.എന്നാല്‍ ഇപ്പോള്‍ ഛത്തീസ്ഘട്ടിലെ ഗര്‍ഭിണികള്‍ക്ക് കൃത്യമായ വൈദ്യസഹായം കിട്ടുന്നതിനായാണ് മോട്ടോര്‍സൈക്കിള്‍ ആംബുലന്‍സ് സേവനം പരീക്ഷിക്കുന്നത്. ഇവിടങ്ങളിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ വാഹന സൗകര്യം ഇല്ലാത്തതാണ് ഇങ്ങനെ ഒരു ആശയത്തിന് കാരണമായത്. ബൈക്കിനോടൊപ്പം പിടിപ്പിച്ചിരിക്കുന്ന സൈഡ് കാര്യാജിലാണ് രോഗിയെ കൊണ്ടുപോകുന്നത്.
ഇതിനകം 300 ഓളം ജീവന്‍ രക്ഷിക്കാനായിട്ടുണ്ട്. ഇതില്‍ 80 ശതമാനവും ഗര്ഭിണികളായിരുന്നു.2015 ല്‍ യൂണിസെഫ് ആണ് ഈ പദ്ധതി ആവിഷ്‌കരിച്ചത്. അജയ് താക്കൂര്‍ എന്ന ഹെല്‍ത്ത് സ്‌പെഷ്യലിസ്‌റ് ആണ് ഈ സംരംഭത്തിന് നേതൃത്വം നല്‍കുന്നത്
https://www.facebook.com/Malayalivartha