അപ്രിയമായ ഓര്‍മകള്‍ മായ്ച്ചു കളയാം
മസ്തിഷ്‌കത്തിലെ ഒരു പ്രത്യേക ജീന്‍ പ്രവര്‍ത്തനരഹിതമാക്കിയാല്‍ അപ്രിയമായ ഓര്‍മ്മകള്‍ മാഞ്ഞു പോകുമെന്ന് ഗവേഷകര്‍ കണ്ടെത്തി. ബെല്‍ജിയത്തിലെ കെ.യു ല്യുവനില്‍ നിന്നുള്ള ഒരു സംഘം ജനിതകശാസ്ത്ര ഗവേഷകരാണ് ചുണ്ടെലികളില്‍ വിജയകരമായി സ്മൃതിപരീക്ഷണം നടത്തിയത്.
'ജെനറ്റിക്ക് സ്വിച്ച്' എന്ന് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിച്ച ഈ കണ്ടുപിടിത്തം ജെര്‍മനിയിലെ ലീബ്‌നിസ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ന്യൂറോബയോളജിയിലും വിജയകരമായി പരീക്ഷിച്ചിരുന്നു. ഒരിക്കല്‍ പ്രവര്‍ത്തനരഹിതമാക്കിയ ജീന്‍ തിരിച്ച് പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിക്കുമെന്നും ഇങ്ങനെ ചെയ്താല്‍ മാഞ്ഞുപോയ സംഭവങ്ങള്‍ വീണ്ടെടുക്കാമെന്നും ഗവേഷകര്‍ പറയുന്നു.
സ്ഥിരമായി ഒരു രീതിയില്‍ പരിശീലിപ്പിച്ച് വളര്‍ത്തിയ ചുണ്ടെലികളുടെ മസ്തിഷ്‌കത്തിലെ ന്യൂറോപ്ലാസ്റ്റിന്‍ എന്ന ജീന്‍ പ്രവര്‍ത്തനരഹിതമാക്കിയപ്പോള്‍ ആണ് എലികള്‍ ശീലിച്ച രീതികള്‍ പാടെ മറന്നു പോയത്. ഈ ഗവേഷണം ലളിതമായ പഠനമാണെന്നും ഇത് മനുഷ്യനില്‍ എത്രകണ്ട് പ്രാവര്‍ത്തികമാണെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു എന്നും ഗവേഷകര്‍ പറഞ്ഞു. മനുഷ്യരില്‍ ഈ പരീക്ഷണം വിജയിച്ചാല്‍ അത് ആധുനിക മനശ്ശാസ്ത്ര രംഗത്ത് ഒരു നാഴികക്കല്ലായിരിക്കും
https://www.facebook.com/Malayalivartha