ഇനി മനുഷ്യനെപ്പോലെ സഞ്ചരിക്കുന്ന റോബോട്ടുകളും
മനുഷ്യനെപ്പോലെ സഞ്ചരിക്കുന്ന റോബോട്ടുകളെയും വികസിപ്പിച്ചെടുത്തു കഴിഞ്ഞിരിക്കുന്നു ശാസ്ത്രലോകം. ജോര്‍ജിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് പുതിയ കണ്ടുപിടിത്തത്തിനു പിന്നില്‍.
മനുഷ്യന്റേതിനു സമാനമായ പാദങ്ങളാണ് പുതിയ റോബോട്ടിനുള്ളത്.
അതുകൊണ്ടു തന്നെ ഇവയുടെ ചലനങ്ങളും മനുഷ്യന്റേതിനു സമാനമാണ്. ഡുറസ് എന്നാണ് പരന്ന കാല്‍പ്പാദങ്ങളോടു കൂടിയ യന്ത്രമനുഷ്യന് ശാസ്ത്രജ്ഞര്‍ നല്‍കിയിരിക്കുന്ന പേര്.
മുമ്പും ഡുറസ് എന്ന പേരില്‍ ഒരു യന്ത്രമനുഷ്യനെ ശാസ്ത്രലോകം വികസിപ്പിച്ചിരുന്നെങ്കിലും അതിന്റെ കാല്‍പ്പാദത്തിന് മനുഷ്യന്റേതുമായി ഇത്ര സാമ്യമുണ്ടായിരുന്നില്ല. ആദ്യത്തെ ഡുറസില്‍ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ഡുറസിനെ സൃഷ്ടിച്ചിരിക്കുന്നത്.
പരന്ന പാദങ്ങളോടു കൂടിയ റോബോട്ടുകള്‍ക്ക് ട്രെഡ് മില്ലിനേതിനു സമാനമായ രീതിയില്‍ കാല്‍പ്പാദങ്ങള്‍ ചലിപ്പിക്കാനാവുമെന്ന് ജോര്‍ജിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞനായ ക്രിസ്ത്യന്‍ ഹുബിക്കി പറയുന്നു. പുതിയ യന്ത്രമനുഷ്യന്റെ പാദത്തിന്റെ വലിപ്പവും മനുഷ്യന്റേതിനു സമാനമാണ്.
https://www.facebook.com/Malayalivartha