പസഫിക് സമുദ്രത്തില്‍ നീന്തിത്തുടിച്ച് ഗ്രാനി മുത്തശ്ശി
ടൈറ്റാനിക് അറ്റ്‌ലാന്റിക്കില്‍ ഇറങ്ങും മുന്‍പ് കടലില്‍ നീന്താന്‍ തുടങ്ങിയതാണ് ഗ്രാനി മുത്തശ്ശി. രണ്ടു ലോക മഹായുദ്ധങ്ങള്‍ക്കും സാക്ഷിയാണ് ഗ്രാനി.ശാസ്ത്രലോകം ജെ 2 എന്ന് പേരിട്ടിരിക്കുന്ന ഗ്രാനി ഇപ്പോള്‍ വാഷിംങ്ടണിനോട് ചേര്‍ന്നുള്ള കടലില്‍ 105-)0 വയസ്സിന്റെ ചെറുപ്പത്തില്‍ നീന്തിത്തുടിക്കുന്നു.ശാസ്ത്രലോകം ജെ 2 എന്നാണ് ഗ്രാനിക്കു പേരിട്ടിരിക്കുന്നത്. 1911 ല്‍ ആയിരിക്കാം ഗ്രാനി ജനിച്ചത് എന്നാണ് ശാസ്ത്രലോകം കണക്കാക്കുന്നത്. പ്രായം കണക്കാക്കിയതില്‍ 12 വയസുവരെ കൂടുതലോ കുറവോ വരാമെന്നും ഗവേഷകര്‍ സമ്മതിക്കുന്നുണ്ട്. എന്നിരുന്നാലും സാധാരണ 60-80 വയസു വരെ മാത്രം പ്രായം കണക്കാക്കുന്ന കൊലയാളി തിമിംഗലങ്ങള്‍ക്കിടയിലെ മുതുമുത്തശ്ശിയാണ് ഗ്രാനി. 1971 ല്‍ കണ്ടെത്തുമ്പോള്‍ അമേരിക്കക്കും കാനഡക്കും ഇടയിലുള്ള സമുദ്രത്തിലായിരുന്നു ഗ്രാനി .നൂറ് വര്‍ഷത്തിലേറെയായി നിര്‍ത്താതെ നീന്തിക്കൊണ്ടിരിക്കുകയാണ് ഗ്രാനിയെന്ന് ഓഷ്യന്‍ എക്കോവെന്‍ട്വേര്‍സ് വേല്‍ വാച്ചിംങിലെ സൈമണ്‍ പിഡ്‌കോക്ക് പറയുന്നു. ഇതിനര്‍ഥം ഭൂമിയെ 100 തവണ വലം വെക്കുന്നത്രയും ദൂരം ഗ്രാനി നീന്തിക്കഴിഞ്ഞുവെന്നാണ്. ഈ യാത്രയില്‍ ഗ്രാനി ഒറ്റക്കല്ല .കൂടെ 25ല്‍ അധികം സഹ കൊലയാളി തിമിംഗലങ്ങളുടെ അകമ്പടിയോടെയാണ് ഈ യാത്ര.
https://www.facebook.com/Malayalivartha