കൊച്ചി മുഴുവന്‍ മുങ്ങിപ്പോകും; പിന്നെ പറഞ്ഞിട്ട് കാര്യമില്ല ..........
ലോകത്തിന്റെ പോക്ക് ഇങ്ങനെ ആണെങ്കില്‍ ലോകാവസാനത്തിനു ഇനി ഏറെ കാത്തിരിക്കേണ്ടിവരില്ല. പക്ഷെ ഈശ്വരനെ കുറ്റം പറയാന്‍ പറ്റില്ല. മനുഷ്യന്‍ തന്നെയാകും ഇതിന് കാരണക്കാര്‍. യാതൊരു നിയന്ത്രണവുമില്ലാതെ പുറന്തള്ളിക്കൊണ്ടിരിക്കുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആയിരിക്കും വില്ലന്‍. അത് ഓക്‌സിജന്‍ ഇല്ലാത്ത ഒരു അവസ്ഥയായിരിക്കില്ല. ലോകം മുഴുവന്‍ കടലെടുക്കുന്ന ഒരു അവസ്ഥ. അങ്ങനെ വന്നാല്‍ ആദ്യം മുങ്ങുക നമ്മുടെ സ്വന്തം കൊച്ചി ആയിരിക്കും. സമുദ്ര നിരപ്പിനോട് ചേര്‍ന്ന് കിടക്കുന്ന കേരളത്തിലെ ഏറ്റവും വികസിത പട്ടണം. കൂടാതെ കേരളത്തിന്റെ തീരമേഖല മുഴുവനും മുങ്ങിപ്പോകും.2100 ാം ആണ്ട് ആകുമ്പോഴേക്കും സമുദ്രനിരപ്പ് ആറ് അടിയോളം ഉയരും എന്നാണ് പുതിയ പഠനങ്ങള്‍ വെളിവാക്കുന്നത്.
ലക്ഷക്കണക്കിന് പേര് തിങ്ങി പാര്‍ക്കുന്ന കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമാണ് കൊച്ചി.. പക്ഷെ പറഞ്ഞിട്ടെന്താ കായല്‍ നികത്തിയും പരിസ്ഥിതിയ്ക്ക് ദോഷകരമായും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ കൊച്ചിയുടെ ആയുസ്സ് എടുക്കുമെന്നതില്‍ സംശയമില്ല.
ഏതായാലും വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലക്കാര്‍ക്ക് ആശ്വസിക്കാം. കടലില്ലല്ലോ.
മനുഷ്യന്റെ ഇടപെടല്‍മൂലം പുറത്തേക്ക് തള്ളപ്പെടുന്ന കാര്‍ബണ്‍ വാതകങ്ങള്‍ സൃഷ്ടിക്കുന്ന ആഗോളതാപനം മഞ്ഞുരുകലിനും കാരണമാകും. ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകല്‍ നിരക്ക് കൂടിക്കൂടി വരികയാണ്.
ലോകത്തിലെ ഏറ്റവും വലിയ ശക്തിയായ അമേരിക്കയും വെള്ളത്തിലാകും. മെറിലാന്‍ഡിലും വിര്‍ജീനിയയിലും മാത്രം ഒരു ലക്ഷത്തോളം വീടുകള്‍ കടലെടുക്കും എന്നാണ് കണക്കാക്കുന്നത്. കരോലിനയില്‍ മാത്രം ഒന്നരലക്ഷത്തോളം വീടുകള്‍. ഫ്‌ലോറിഡയില്‍ എട്ടില്‍ ഒരു വീട് എന്ന കണക്കിലാകും നഷ്ടം എന്ന് പഠന റിപ്പോര്‍ട്ട് പുറത്തു വന്നു കഴിഞ്ഞു.
ലോകം മുഴുവന്‍ വെള്ളത്തില്‍ മുങ്ങിപ്പോകുന്നതിനെ കുറിച്ച് ഒരു ഹോളിവുഡ് സിനിമയുണ്ട്. ദ വാട്ടര്‍ വേള്‍ഡ് എന്നാണ് അതിന്റെ പേര്. അതുപോലെ ഒരു സാഹചര്യം വരുമോ? വരില്ലായിരിക്കും എന്ന് ആശ്വസിക്കാം
https://www.facebook.com/Malayalivartha