മധുരം നുണയാന്‍ കൊതിച്ച ഈജിപ്ഷ്യന്‍ മമ്മി
2000 വർഷങ്ങൾക്കു മുന്‍പാണ് മമ്മി ജീവിച്ചിരുന്നത്.പാവം മരിക്കുമ്പോള്‍ 18 നും 25 നും ഇടയ്ക്കു പ്രായമേ ഉണ്ടായിരുന്നുള്ളു. കക്ഷി ശരിക്കും മധുരം കഴിക്കുമായിരുന്നിരിക്കണം. പാവത്തിന്റെ രണ്ടു പല്ലുകള്‍ക്ക് കേടു വന്നിരുന്നു. ചില എല്ലുകളും ദ്രവിച്ചിരുന്നു.ഇത് വിളര്‍ച്ചമൂലം ആയിരിക്കാം എന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്. ഒരു പക്ഷെ മെറിറ്റമുന്‍ എന്ന് ശാസ്ത്രലോകം പേരിട്ട ഇവര്‍ മരിച്ചത് മലേറിയ കൊണ്ടാകാം എന്നാണ് ഗവേഷണം സൂചിപ്പിക്കുന്നത്.
കഴിഞ്ഞ 100 വര്‍ഷമായി ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു കെട്ടിടത്തില്‍ ഉറങ്ങുകയായിരുന്നു മമ്മി. ഇപ്പോള്‍ ഗവേഷകര്‍ കണ്ടെടുത്ത് നിരവധി സി ടി സ്‌കാനും 140 മണിക്കൂര്‍ നീണ്ടു നിന്ന 3 ഡി പ്രിന്റിങ്ങിനും ഒടുവിലാണ് മമ്മിയുടെ സുന്ദരമായ മുഖം നമുക്ക് വീണ്ടും കാണാനായത്. ഫോറെന്‍സിക്ക് അധികൃതരും നരവംശ ശാസ്ത്രജ്ഞരും ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച പുനഃസൃഷ്ടിച്ച ഈ യുവതിയായ മമ്മിക്ക് മെരിറ്റമുന്‍ എന്നാണ് പേരിട്ടിരിക്കുന്നത്.
മെല്‍ബണ്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ആദ്യം മെരിറ്റമുന്‍ നെ കണ്ടെത്തിയത്. അലക്‌സാണ്ടര്‍ അധിനിവേശം നടത്തിയതിനു ശേഷമാണ് (ബി സി 331 ല്‍) ഈജിപ്തില്‍ പഞ്ചസാര വരുന്നത്. എന്നാല്‍ ബി സി 1500 മുതല്‍ ഈജിപ്തില്‍ തേന്‍ ഉപയോഗിച്ചിരുന്നു. തേന്‍ കുടിച്ചയിരിക്കണം മെരിറ്റമുനിന്നു ദന്തരോഗം വന്നത്.
ആയിരക്കണക്കിന് വര്ഷം പഴക്കമുള്ള മമ്മിയുടെ തല തുണികൊണ്ടു പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.അഴുകി തുടങ്ങിയിട്ടുണ്ടാകുമെന്നു കരുതിയെങ്കിലും സി ടി സ്‌കെയില്‍ കുഴപ്പമില്ലാത്ത തലയോട്ടിയുടെ രൂപം കിട്ടിയത് പ്രതീക്ഷക്കു വഴി നല്‍കി. വായുടെ മുകള്ഭാഗത്തിന്റെ രൂപവും താടിയെല്ലും കണക്കുഴിയും മമ്മി ഒരു സുന്ദരിയായ യുവതിയാണെന്ന് വെളിവാക്കുന്ന തെളിവുകളായിരുന്നു. മുഖം മുകളിലേക്ക് വരുന്നവിധമാണ് സംസ്‌ക്കരിച്ചിരിക്കുന്നതു എന്നതില്‍ നിന്നും മമ്മി ഏതോ കുലീന കുടുംബാംഗമായിരുന്നു എന്ന് മനസ്സിലാക്കാം. മരിച്ചവരോടുള്ള ആദര സൂചകമായാണത്രെ ഈജിപ്തുകാര്‍ ഇങ്ങനെ സംസ്‌ക്കരിക്കാറുള്ളത്. മെരിറ്റാമുന്‍ മമ്മിയുടെ കാര്‍ബണ്‍, നൈട്രജന്‍ പഠനത്തിലൂടെ മമ്മിയുടെ ഇഷ്ട ഭക്ഷണങ്ങള്‍ ഏതൊക്കെ ആയിരുന്നെന്നും മമ്മി മരിച്ചത് എങ്ങനെയാണെന്നും കണ്ടെത്താനാണ് ഇപ്പോള്‍ ശാസ്ത്രലോകം ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha