സൗരയുഥം താണ്ടി വന്ന ഉല്‍ക്കാശില വീണത് ടാഗിഷ് തടാകത്തിലെന്ന് പഠനം
വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൗരയുഥം താണ്ടി വന്ന ഉല്‍ക്കാശില വീണത് ടാഗിഷ് തടാകത്തിലാണത്രേ.2000 ത്തില്‍ ഇത് വീഴുമ്പോള്‍ ടാഗിഷ് തടാകം മഞ്ഞുറഞ്ഞു കിടക്കുകയായിരുന്നു. ഒരു കാറിന്റെ അത്രയും വലിപ്പത്തില്‍ വന്നെങ്കിലും ഇടയ്ക്ക് വച്ച് ബാഷ്പീകരിച്ചു പോയി. മഞ്ഞുകട്ടയ്ക്ക് മുകളില്‍ നിന്നും കുറേ അവശിഷ്ടങ്ങള്‍ ശേഖരിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞു. ഈ അവശിഷ്ടങ്ങളുടെ പഠനമാണ് ഇങ്ങനെയൊരു നിഗമനത്തില്‍ എത്താന്‍ ശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുന്നത്.
ഇവ ചെളിക്കട്ടകള്‍ പോലെ പെട്ടെന്ന് പൊടിഞ്ഞു പോകാവുന്ന ശിലകളാണ്. പാറ പോലെ ഉറപ്പുള്ളതല്ലെന്ന് പഠനം നടത്തിയ കൊളൊറാഡോയിലെ സൗത്ത്‌വെസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂറ്റിലെ ശാസ്ത്രജ്ഞന്‍ ക്ലാര്‍ക്ക് ചാപ്മാന്‍ പറയുന്നു. കാണുമ്പോള്‍ ഭൂമിയിലേക്ക് വീഴുന്ന മറ്റേതൊരു ഉള്‍ക്കാശിലയെയും പോലെ തന്നെയാണ് ഇതും. എന്നാല്‍ പഠനങ്ങള്‍ വെളിവാക്കുന്നത് സൗരയൂഥത്തില്‍ നിന്നും വന്ന ഏറ്റവും പഴക്കമേറിയ ശിലകളില്‍ ഒന്നാവാം ഇതെന്നാണ്.
പ്രപഞ്ചത്തിലെ എല്ലാ കോണുകളില്‍ നിന്നും ഭൂമി നിരന്തരം ബഹിരാകാശ ശിലകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ആസ്റ്ററോയ്ഡ് ബെല്‍ട്ടില്‍ നിന്നാണ് ഭൂമിയില്‍ പതിക്കുന്ന കൂടുതല്‍ ഉല്‍ക്കാശിലകളും എത്തുന്നത്. ഗ്രഹങ്ങളുടെ ഇപ്പോഴുള്ള സ്ഥാനക്രമീകരണത്തിനുമുന്നെ വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂണ്‍ തുടങ്ങിയ വലിയ ഗ്രഹങ്ങള്‍ പരസ്പരം നില്‍ക്കാനുള്ള സ്ഥാനത്തിനു വേണ്ടി യുദ്ധമയിരുന്നത്രേ. അന്ന് അവയുടെ ഗുരുത്വാകര്‍ഷണം മൂലമുണ്ടായ വലിവ് പാറക്കൂട്ടങ്ങളെ ക്യൂപര്‍ ബെല്‍റ്റില്‍ നിന്നും സ്‌റ്റെറോയിഡ് ബെല്‍റ്റില്‍ എത്തിച്ചു. വ്യാഴം ഇക്കൂട്ടത്തില്‍ സ്ഥാനം ഉറപ്പിക്കും മുന്‍പ് വലിയൊരു വാതകഗ്രഹം കൂടി ഉണ്ടായിരുന്നത്രേ. അസ്റ്ററോയ്ഡ് ബെല്‍ട്ടില്‍ സാധാരണ കാണപ്പെടാത്തതും വലിയ വാതകഗ്രഹങ്ങളില്‍ മാത്രം കാണപ്പെടുന്നതുമായ ഡി-ടൈപ്പ് അസ്റ്ററോയ്ഡ് ആണ് ടാഗിഷ് തടാകത്തില്‍ നിന്നും കിട്ടിയതെന്ന് പഠനം പറയുന്നു. ഇതും സൗരയൂഥത്തില്‍ നിന്നുമാണ് ഈ ശില വന്നതെന്ന വാദത്തിനു ആക്കം കൂട്ടുന്നുണ്ട്.
https://www.facebook.com/Malayalivartha