പുതിയ സർക്കുലർ പ്രകാരം പ്രാഥമിക നേഴ്സിംഗ് വിദ്യാഭ്യാസം 2020-2021 വർഷത്തെ ബാച്ച് മുതൽ ബി.എസ്സ്.സി നേഴ്‌സിംഗ് ആയിരിക്കും.2019 ൽ അതായത് ഈ വർഷം ജി.എൻ.എം കോഴ്സിന് ചേരുന്നവരായിരിക്കും അവസാനത്തെ ഡിപ്ലോമ ബാച്ച്.ഇവർ 2022 ഓടെ കോഴ്സ് പൂർത്തിയാക്കും.
ഇന്ത്യൻ നേഴ്സിംഗ് കൗൺസിൽ സർക്കുലർ സംബന്ധിച്ച പല ഉദ്യോഗാർത്ഥികളുടെയും ആശങ്ക അകറ്റാനായിട്ടാണ് ഈ പോസ്റ്റ്. ഈ സർക്കുലർ പ്രകാരം പ്രാഥമിക നേഴ്സിംഗ് വിദ്യാഭ്യാസം 2020-2021 വർഷത്തെ ബാച്ച് മുതൽ ബി.എസ്സ്.സി നേഴ്‌സിംഗ് ആയിരിക്കും.
2019 ൽ അതായത് ഈ വർഷം ജി.എൻ.എം കോഴ്സിന് ചേരുന്നവരായിരിക്കും അവസാനത്തെ ഡിപ്ലോമ ബാച്ച്.ഇവർ 2022 ഓടെ കോഴ്സ് പൂർത്തിയാക്കും.
നിലവിൽ ജി.എൻ.എം കോഴ്സ് നടത്തുന്ന സ്ഥാപനങ്ങൾക്ക് മതിയായ സൗകര്യങ്ങൾ ഉണ്ടെങ്കിൽ ബി.എസ്.സി നേഴ്സിംഗ് കോളേജായി അപ്ഗ്രേഡ് ചെയ്യാൻ അനുവദിക്കും.
നിലവിൽ ജി.എൻ.എം കഴിഞ്ഞവർക്കും, ഈ വർഷം ജി.എൻ.എം കോഴ്സിന് ചേരാനിരിക്കുന്നവർക്കും ഈ നിയമം വരുന്നത് കൊണ്ട് പ്രത്രേകിച്ച് പ്രശ്നങ്ങൾ ഒന്നുമില്ല. എന്നാലും സുരക്ഷിതമായ ഭാവിക്കായി പോസ്റ്റ് ബേസിക്ക് നേഴ്സിംഗ് ചെയ്യുന്നത് ഉത്തമമായിരിക്കും.
വിദേശ രാജ്യങ്ങൾ ഭൂരിപക്ഷവും ബി.എസ്.സി നേഴ്സിംഗ് അടിസ്ഥാന യോഗ്യതയായി കണക്കാക്കുന്നതും, സമീപ ഭാവിയിൽ സർക്കാർ ജോലിക്കായി ബി.എസ്.സി നേഴ്സിംഗ് അടിസ്ഥാന യോഗ്യതയാക്കി മാറ്റാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലും, എയിംസ് പോലുള്ള ഓട്ടോണോമസ് സ്ഥാപനങ്ങളിലും നിലവിൽ നിരവധി തൊഴിലവസരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പോസ്റ്റ് ബേസിക്ക് നേഴ്സിംഗ് പഠിക്കാൻ ബുദ്ധിമുട്ടുള്ളവർ അത്തരം അവസരങ്ങൾ ഉപയോഗപ്പെടുത്തി സുരക്ഷിതമായ ജോലി ഉറപ്പാക്കി വക്കുന്നത് ഉപകാരപ്രദമാകും.
ഈ ഉത്തരവ് ജി.എൻ. എം ഉദ്യോഗാർത്ഥികളെ നിലവിൽ ഒരു തരത്തിലും നിലവിൽ ബാധിക്കില്ല.
https://www.facebook.com/Malayalivartha