യു.ജി.സി. നെറ്റ്: അപേക്ഷയിലെ തെറ്റ് തിരുത്താന്‍ ഏപ്രില്‍ 14 വരെ അവസരം......
നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിനുള്ള അപേക്ഷയിലെ തെറ്റുകള്‍ ഇപ്പോള്‍ തിരുത്താം. പരീക്ഷാര്‍ഥികള്‍ക്ക് എന്‍.ടി.എ. വെബ്‌സൈറ്റ് വഴി ഏപ്രില്‍ 14 വരെയാണ് ഇതിനുള്ള അവസരം ലഭിക്കുക. അപേക്ഷയില്‍ തെറ്റുള്ളവര്‍ക്ക് ntanet.nic.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം ആവശ്യമായ തിരുത്തലുകള്‍ വരുത്താവുന്നതാണ്......
മേയ് 15ന് അഡ്മിറ്റ് കാര്‍ഡുകള്‍ ലഭ്യമാക്കുമെന്ന് എന്‍.ടി.എ. നേരത്തെ അറിയിച്ചിരുന്നു. ജൂണ്‍ 20 മുതല്‍ 28 വരെയാണ് ഇത്തവണ നെറ്റ് പരീക്ഷ നടക്കുക. കഴിഞ്ഞ കഴിഞ്ഞ തവണത്തേതില്‍നിന്ന് വ്യത്യസ്തമായി മൂന്ന് മണിക്കൂറുള്ള ഒറ്റ സെഷനിലാണ് പരീക്ഷ നടത്തുക. 50 ചോദ്യങ്ങളുള്ള പേപ്പര്‍ I-ന് ഒരു മണിക്കൂറും 100 ചോദ്യങ്ങളുള്ള പേപ്പര്‍ II-ന് രണ്ട് മണിക്കൂറുമാണ് അനുവദിച്ചിട്ടുള്ളത്.
ഇത്തവണ സിലബസിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതുക്കിയ സിലബസ് https://www.ugcnetonline.in/syllabus-new.php എന്ന വെബ് അഡ്രസില്‍ ലഭ്യമാണ്..
ആകെ 101 വിഷയങ്ങളിലാണ് പരീക്ഷ നടത്തുന്നത്. ബന്ധപ്പെട്ട/അനുബന്ധ വിഷയത്തില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.
ഓണ്‍ലൈന്‍ പരീക്ഷ ജൂണ്‍ 20, 21, 24, 25, 26, 27, 28 തീയതികളില്‍ നടക്കും. രാവിലെയും ഉച്ചതിരിഞ്ഞും രണ്ട് സെഷനുകളില്‍ പരീക്ഷ നടക്കും. രാവിലെ 9.30 മുതല്‍ 12.30 വരെയും ഉച്ചതിരിഞ്ഞ് 2.30 മുതല്‍ 5.30 വരെയുമായിരിക്കും ഷിഫ്റ്റുകള്‍. ജൂലായ് 15-ഓടെ ഫലം പ്രഖ്യാപിക്കും..
https://www.facebook.com/Malayalivartha