ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ കോഡിങ് സൗജന്യമായി പഠിക്കാം
എന്‍ജിനീയറിങ് കഴിഞ്ഞവർക്ക് പോലും കോഡിങ് ശരിയായ രീതിയിൽ അറിയില്ല. വീട്ടമ്മമാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും കരിയറില്‍ മാറ്റം ആഗ്രഹിക്കുന്നവര്‍ക്കുമൊക്കെ സൗജന്യമായി ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ കോഡിങ് പഠിക്കാം. പഠിക്കാനായി ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പോകേണ്ട ആവശ്യമില്ല .ഹാര്‍വാഡ് യൂണിവേഴ്സിറ്റി നടത്തുന്ന CS50X എന്ന കോഡിങ് ക്ലാസ് ഏതാണ്ട് 200 മണിക്കൂര്‍ വരുന്ന ഓണ്‍ലൈന്‍ കോഴ്സ് ആണ്. പ്രോഗ്രാമിങ് അഥവാ കോഡിങ് പഠിക്കാന്‍ തുടക്കാര്‍ക്ക് ലഭ്യമാകുന്ന ഏറ്റവും മികച്ച കോഴ്സ് ആണ് ഇതെന്നുപറയാം .
ഈ കോഴ്‌സിന്റെ ഗുണങ്ങൾ ഏറെയാണ് . എത്ര സമയമെടുത്തു വേണമെങ്കിലും പഠിക്കാം. സമയപരിധി എന്ന പ്രശനം ഇല്ല. കൂടാതെ ഈ കോഴ്സ് ചെയ്യാന്‍ പ്രായം, ക്വാളിഫിക്കേഷന്‍ എന്നീ പരിമിതികള്‍ ഇല്ല. ആർക്കും എപ്പോൾ വേണമെങ്കിലും പഠിക്കാം . ഇതിനെല്ലാം പുറമെ പഠിക്കാന്‍ കാശു കൊടുക്കണ്ട. സര്‍ട്ടിഫിക്കറ്റ് നേടാന്‍ 90 ഡോളര്‍ കൊടുത്താല്‍ മതി! .
കമ്പ്യൂട്ടര്‍ സയന്‍സ്, പ്രോഗ്രാമിങ് അത് പോലെ എങ്ങനെ സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ കോഡിങ് കൊണ്ട് പരിഹരിക്കാം എന്നിവയാണ് കോഴ്‌സിന്റെ ഉള്ളടക്കം..
https://www.facebook.com/Malayalivartha