മലയാളത്തില്‍ പരീക്ഷകള്‍ നടത്താന്‍ പിഎസ്‌സി തയ്യാറെന്ന് ചെയര്‍മാന്‍ എംകെ സക്കീര്‍
മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍... മര്‍ത്യനു പെറ്റമ്മ തന്‍ഭാഷ താന്‍'....എന്ന വരികൾ പി എസ് സി പരീക്ഷ എഴുതാൻ പോകുന്നവരെല്ലാം പേടിച്ചിട്ടുണ്ടാകും ..എന്നാൽ അവർ പരീക്ഷ എഴുതേണ്ടത് ഇംഗ്ലീഷ് ഭാഷയിലും... ഭരണഭാഷ മലയാളമാക്കി സര്‍ക്കാര്‍ വിഞ്ജാപനം 2017 മെയ് 1ന് പുറപ്പെടിവിച്ചിട്ടും പിഎസ്‌സി പരീക്ഷകള്‍ മലയാളത്തില്‍ നടത്താറില്ല ..
കേരളാ പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ മലയാളത്തിലാക്കണമെന്ന് ആവശ്യവുമായിട്ടാണ് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം പട്ടത്തെ പിഎസ്‌സി ആസ്ഥാനത്ത് അനിശ്ചിതകാല സമരം നടത്തി വരുന്നത്..
ഈ നിരാഹാര സമരം ഒടുവിൽ ലക്‌ഷ്യം കണ്ടു ..നിരാഹാരസമരം 18 ദിവസം പിന്നിട്ടപ്പോഴാണ് പി എസ് സി മലയാളത്തിൽ പരീക്ഷ എഴുതാമെന്ന് സമ്മതിച്ചത് ...
മലയാളം സംരക്ഷണ സമിതിയടക്കം നിരവധി ഭാഷാ സ്‌നേഹികളുടെ സംഘടനകളുടെ കുത്തൊഴുക്കും ഈ സമരപന്തലിലേക്ക് എത്തിയിരുന്നു.. മാതൃഭാഷയെ മറന്ന് ഇംഗ്ലീഷിനെ ഉൾക്കൊള്ളുന്ന പ്രവണത മാറ്റാൻ സർക്കാർ മുൻകയ്യെടുക്കണമെന്ന് സമരത്തിൽ പങ്കെടുത്ത കവി പ്രൊഫ. വി മധുസൂദനൻ നായർ പറഞ്ഞു.
മലയാളത്തില്‍ പരീക്ഷകള്‍ നടത്താന്‍ പിഎസ്‌സി തയ്യാറെന്ന് ചെയര്‍മാന്‍ എംകെ സക്കീര്‍പറഞ്ഞു.ഇതനുസരിച്ച് വരാൻ പോകുന്ന KAS ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ മലയാളത്തില്‍ ആയിരിക്കും . മലയാളം പേപ്പര്‍ തയ്യാറാക്കാന്‍ അധ്യാപകരെ സജ്ജരാക്കണം എന്ന ബുദ്ധിമുട്ടുമാത്രമാണ് ഇപ്പോൾ പറയുന്നത് . പ്രായോഗിക ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ ചോദ്യപേപ്പറിടുന്നവര്‍ തയ്യാറാകണമെന്ന് ചെയര്‍മാന്‍ പറഞ്ഞു. മുഖ്യമന്ത്രിയും പിഎസ്‌സി ചെയര്‍മാനും നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം.
പ്രായോഗിക നടപടികള്‍ ചര്‍ച്ച ചെയ്ത് സാങ്കേതിക പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് സമിതി രൂപീകരിക്കാൻ തീരുമാനമായി . ഇതിനു വേണ്ട നിർദ്ദേശങ്ങൾക്കായി എല്ലാ വൈസ് ചാന്‍സലര്‍മാരുടെയും യോഗം വിളിക്കും.
അതേസമയം, ഔദ്യോഗിക അറിയിപ്പ് കിട്ടുന്നത് വരെ സമരം തുടരുമെന്ന് ഐക്യമലയാള പ്രസ്ഥാനം അറിയിച്ചു.പിഎസ്‌സി പരീക്ഷകൾ മലയാളത്തിൽ നടത്തണമെന്നാവശ്യപ്പെട്ട്പതിനെട്ട് ദിവസമായി ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നിരാഹാര സമരം നടക്കുകയാണ്.തിരുവനന്തപുരം പട്ടത്തെ പിഎസ്‌സി ആസ്ഥാനത്തിന് മുന്നിലാണ് സമരം.
ഓഗസ്റ്റ് 29ന് പി.എസ്.സി ആസ്ഥാനത്ത് ആരംഭിച്ച നിരാഹാര സമരം ഉദ്ഘാടനം ചെയ്തത്് സുഗതകുമാരി ടീച്ചറാണ്. കവി മധുസൂദനന്‍ നായര്‍, ഏഴാച്ചേരി രാമചന്ദ്രന്‍, സുനില്‍.പി ഇളയിടം, വി.എന്‍ മുരളി, എ.ജി ഒലീന, പി.പവിത്രന്‍ തുടങ്ങിയവരും സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു .
സംസ്ഥാന സർക്കാർ ഭാഷാ നയം നടപ്പിലാക്കിയിട്ടും പൊലീസ് കോൺസ്റ്റബിൾ, എക്‌സൈസ് ഗാർഡ്, എൽഡിസി പരീക്ഷകൾക്ക് മാത്രമാണ് മലയാള ചോദ്യപേപ്പര്‍ ഉള്ളത്
അതേസമയം, ഇക്കാര്യത്തില്‍ ഔദ്യോഗിക ഉറപ്പ് കിട്ടുന്നത് വരെ സമരം തുടരുമെന്ന് ഐക്യമലയാളം പ്രസ്ഥാനം അറിയിച്ചു. പിഎസ്‌സി പരീക്ഷകള്‍ മലയാളത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്‌സി ആസ്ഥാനത്തിന് മുമ്പില്‍ കഴിഞ്ഞ പത്തൊന്‍പത് ദിവസമായി ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം നടത്തുകയായിരുന്നു. കഴിഞ്ഞ മാസം 29 നാണ് പിഎസ്‌സി ആസ്ഥാനത്ത് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം തുടങ്ങിയത്
പാലക്കാട് ഉള്ളൂര്‍ക്കുന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മലയാള വിഭാഗം അദ്ധ്യാപകന്‍ ശ്രീയേഷും ശ്രീശങ്കരാചാര്യ യൂണിവേഴ്‌സിറ്റി മലയാളം ഗവേഷണ വിദ്യാര്‍ത്ഥി രൂപിമയുമാണ് അനിശ്ചിത കാല നിരാഹാര സമരത്തിലേര്‍പ്പെട്ടിരുന്നത്. അനിശ്ചിതകാല നിരാഹാരത്തിന്റെ ഭാഗമായി രൂപിമയുടെ ആരോഗ്യസ്ഥി വഷളായതോടെ കൊല്ലം യു.ഐ.ടിയിലെ രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിയായ ശ്രേയ സമരം ഏറ്റെടുത്തു ..
https://www.facebook.com/Malayalivartha