പ്രധാനപ്പെട്ട പല പരീക്ഷകൾക്കും അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 5 ആണ്. പി.എസ്.സിയുടെ വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികൾക്കായി ഇതാ ചില ചോദ്യങ്ങൾ.... .
തൊഴിൽ അന്വേഷിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്ന വർഷമാണ് 2020 ...ധാരാളം വിജ്ഞാപനങ്ങളാണ് ഈ വര്ഷം ആദ്യം തന്നെ വന്നിട്ടുള്ളത് ... പ്രധാനപ്പെട്ട പല പരീക്ഷകൾക്കും അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 5 ആണ്. പി.എസ്.സിയുടെ വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികൾക്കായി ഇതാ ചില ചോദ്യങ്ങൾ.... .
പി എസ് സി പരീക്ഷകളിൽ ആവർത്തിച്ചു ചോദിക്കുന്ന ഒന്നാണ് വിവിധ പഠനങ്ങളുടെ പേര്..അവയിൽ ചിലത് ..
1. പെഡോളജി- മണ്ണിനെക്കുറിച്ചുള്ള പഠനം
2. ഹൈഡ്രോളജി- ജലത്തെക്കുറിച്ചുള്ള പഠനം
3. സീസ്‌മോളജി-ഭൂകമ്പത്തെക്കുറിച്ചുള്ള പഠനം
4. പെട്രോളജി- ശിലകളെക്കുറിച്ചുള്ള പഠനം
5. ലിംനോളജി- തടാകങ്ങളെക്കുറിച്ചുളള പഠനം
6. പോട്ടമോളജി- നദികളെക്കുറിച്ചുള്ള പഠനം
7. സ്പീലിയോളജി- ഗുഹകളെക്കുറിച്ചുള്ള പഠനം
8. മിനറോളജി-ധാതുക്കളെക്കുറിച്ചുള്ള പഠനം
9. അനിമോളജി-കാറ്റിനെക്കുറിച്ചുള്ള പഠനം
10. ഫിസിയോഗ്രഫി-ഭൂപ്രകൃതിയെക്കുറിച്ചുള്ള പഠനം
11. ഓഷ്യാനോളജി-സമുദ്രത്തെക്കുറിച്ചുള്ള പഠനം
12. സെലനോളജി-ചന്ദ്രനെക്കുറിച്ചുള്ള പഠനം
13. ഫൈക്കോളജി-ആല്‍ഗകളെക്കുറിച്ചുള്ള പഠനം
14. മൈക്കോളജി-ഫംഗസുകളെക്കുറിച്ചുള്ള പഠനം
1 എന്താണ് ജിംസ്
ഗവൺമെൻ്റ് ഇൻസ്റ്റൻ്റ് മെസേജിങ് സിസ്റ്റം എന്നതിൻ്റെ ചുരുക്ക രൂപമാണ് ജിംസ്. നാഷണൽ ഇൻഫര്‍മാറ്റിക് സെൻ്ററാണ് ഇതി വികസിപ്പിക്കുന്നത്. വാട്സ്ആപ്പ് ഫീച്ചറുകളെല്ലാം ഉൾപ്പെടുത്തിയാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.
2 എന്താണ് ഗംഗ വോൾഗ ഡയലോഗ്
ജനുവരി 22ന് ഇന്ത്യയും റഷ്യയും കൂടി ഡൽഹിയിൽ നടത്തിയ ചര്‍ച്ചയാണ് ഗംഗ വോൾഗ ഡയലോഗ്. പരസ്പര ബന്ധം മെച്ചപ്പെടുത്താനുള്ള സാധ്യതകളാണ് ഇത്തവണത്തെ ചര്‍ച്ചയിൽ പ്രധാനമായും നടന്നത്. റഷ്യയുടെ ദേശീയ നദിയായി പരിഗണിക്കപ്പെടുന്ന വോൾഗ യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദിയാണ്.
3 നോവൽ കൊറോണ
ചൈനയിൽ നിന്നും ഉടലെടുത്ത കൊറോണ വൈറസിൻ്റെ ഉറവിടം ഇനിയും കൃത്യമായി കണ്ടെത്തിയിട്ടില്ല. ചൈനീസ് നഗരമായ വൂഹാനാണ് രോഗത്തിൻ്റെ പ്രഭവ കേന്ദ്രം. ചൈനക്ക് പുറമേ ഒട്ടേറെ വിദേശ രാജ്യങ്ങളിലും വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
4 5178 പട്ടാഴി
1989ൽ കണ്ടുപിടിക്കപ്പെട്ട ഒരു ചെറിയ ക്ഷുദ്രഗ്രഹത്തിന്റെ (1989 CD4) പേരാണു 5178 പട്ടാഴി. ' ആർ. രാജമോഹൻ എന്ന ഇന്ത്യൻ ശാസ്ത്രജ്ഞനാണ് ഈ ക്ഷുദ്രഗ്രഹം കണ്ടെത്തിയത് . മലയാളി പ്രകൃതിശാസ്ത്രജ്ഞനായ സൈനുദ്ദീൻ പട്ടാഴിയുടെ സ്മരണാർത്ഥമാണ് നാസയുടെ ജെറ്റ് പ്രൊപ്പൾഷൻ പരീക്ഷണശാല പട്ടാഴി എന്ന പേര് ഗ്രഹത്തിന് നൽകിയിരിക്കുന്നത് വിവിധ രംഗങ്ങളിൽ പ്രശസ്‌തമായ നിലയിൽ സേവനമനുഷ്‌ഠിക്കുന്ന ശാസ്‌ത്രജ്ഞരുടെ പേരുകളാണ് നാസ ക്ഷുദ്രഗ്രഹങ്ങൾക്ക് നൽകാറ്
5 റാഫ്റ്റിംഗ്
കാറ്റ് നിറയ്ക്കാവുന്ന റാഫ്റ്റിൽ പുഴയിൽ അല്ലെങ്കിൽ മറ്റു വെള്ളക്കെട്ടുകളിൽ തുഴയുന്ന ഔട്ട്‌ഡോർ വിനോദമാണ് റാഫ്റ്റിംഗും വൈറ്റ് വാട്ടർ റാഫ്റ്റിംഗും. വിവിധ തരത്തിലുള്ള ഒഴുക്കുള്ള വെള്ളത്തിലാണ് റാഫ്റ്റിംഗ് ചെയ്യുക.. 1970-കളുടെ മധ്യത്തിലാണ് കായിക വിനോദം എന്ന രീതിയിൽ റാഫ്റ്റിംഗ് ജനപ്രിയമാകുന്നത്. അപകടകരമായ കായിക ഇനമായി കാണുന്ന റാഫ്റ്റിംഗ് ചിലപ്പോൾ മാരകമാകാം. ഐആർഎഫ് എന്നറിയപ്പെടുന്ന ഇന്റർനാഷണൽ റാഫ്റ്റിംഗ് ഫെഡറേഷനാണ് ലോകമെമ്പാടും ഈ കായിക ഇനത്തിൻറെ എല്ലാ കാര്യങ്ങളും നിർവഹിക്കുന്നത്
പ്രതീക്ഷിക്കാം ഈ ചോദ്യങ്ങള്‍
1. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ദേശീയപാത? എന്‍.എച്ച്. 44 ( മുന്‍പ് എന്‍.എച്ച്. 7 എന്നാണ് അറിയപ്പെട്ടിരുന്നത്)
2 . കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
കേരളം
3 .നിര്‍ഭയ പദ്ധതിയുടെ ലക്ഷ്യമെന്ത്?
സ്ത്രീ സുരക്ഷ......
4. എടിഎം മെഷീൻ കണ്ടുപിടിച്ചത് ആര്
ഷെപ്പേഡ് ബാരൺ
5 .ഇടുക്കിയുടെ വാണിജ്യ തലസ്ഥാനം
കട്ടപ്പന
6 .ശ്ലേകത്തിൽ കഴിക്കുക എന്ന ശൈലിയുടെ അർത്ഥം ?
എളുപ്പത്തിൽ കാര്യം സാധിക്കുക
7 അൽ ജസീറ എന്ന അന്താരാഷ്ട്ര വാർത്താ ചാനലിന്റെ പേര് സൂചിപ്പിക്കുന്നത് ?
അര്‍ധ ദ്വീപ്
8 കോളേജ് തലത്തില്‍ ടേബിള്‍ ടെന്നിസ് ചാമ്പ്യനായിരുന്ന മുന്‍ രാഷ്ട്രപതി?
പ്രതിഭാ പാട്ടീല്‍......
9 വിദ്യാഭ്യാസത്തിനുള്ള അവകാശം ഏത് ആര്‍ട്ടിക്കിളുമായി ബന്ധപ്പെട്ടിരിക്കുന്നു?
ആര്‍ട്ടിക്കിള്‍ 21 എ
10 ഇന്ത്യന്‍ ഉപദ്വീപീയ നദികളില്‍ ഏറ്റവും വലുതേത്?
ഗോദാവരി......
ഇത്തരം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും എന്നും ചെയ്തു പഠിച്ചാൽ പരീക്ഷയിൽ ഉയർന്ന റാങ്ക് നേടാമെന്ന് ഉറപ്പാണ്.
https://www.facebook.com/Malayalivartha