ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 24 %
രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് കുറയ്ക്കാനാകുന്നില്ല എന്നതാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്ന്.. കോവിഡ് മഹാമാരിയുടെ ആഘാതം ഇന്ത്യന്‍ തൊഴില്‍ മേഖലയെ തകര്‍ക്കുമെന്ന് വിലയിരുത്തല്‍.
സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എകോണമി (സി.എം.ഐ.ഇ)യുടെ പഠന പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് ഏപ്രിലിൽ 23.4 ശതമാനമായിരുന്നു. . രാജ്യത്തെ തൊഴില്‍ മേഖലയെ കുറിച്ച് ആധികാരികമായ പഠന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന കേന്ദ്രമാണ് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എകോണമി.
മെയ് 17 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 24 ശതമാനമായി ഉയര്‍ന്നു. ഏപ്രിലിലേതിനേക്കാള്‍ നേരിയ വര്‍ദ്ധനവാണുള്ളതെന്നും ലോക്ഡൗണിലെ ചെറിയ ഇളവുകള്‍ ഇതുവരെ തൊഴിലില്ലായ്മാ നിരക്ക് കുറയാനിടയാക്കിയിട്ടില്ലെന്നും ഇന്ത്യന്‍ സാമ്പത്തിക നിരീക്ഷണ കേന്ദ്രമായ സിഎംഐഇ ചൂണ്ടിക്കാട്ടുന്നു. മാര്‍ച്ച് മദ്ധ്യത്തോടെ തൊഴിലില്ലായ്മ 8.4 ശതമാനത്തില്‍ നിന്ന് 24 ശതമാനമായി വര്‍ദ്ധിക്കുകയായിരുന്നു
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷമുള്ള രണ്ടാഴ്ചയ്ക്കിടെ അഞ്ചു കോടി പേര്‍ക്ക് തൊഴില്‍ നഷ്ടമായതായാണ് വിലയിരുത്തല്‍. യഥാര്‍ത്ഥ കണക്കുകള്‍ ഇതിനേക്കാള്‍ വലുതായിരിക്കും എന്ന് മുന്‍ ചീഫ് സ്റ്റാറ്റിസ്റ്റീഷ്യന്‍ ഓഫ് ഇന്ത്യ പ്രണബ് സെന്‍ പറഞ്ഞു.
‘സ്ഥിരമായി ഉയര്‍ന്നുനില്‍ക്കുന്ന തൊഴിലില്ലായ്മാ നിരക്ക് സൂചിപ്പിക്കുന്നത് ജോലി ചെയ്യാന്‍ സന്നദ്ധരായ വലിയൊരു വിഭാഗം തൊഴിലാളികള്‍ക്ക് ജോലി കണ്ടെത്താന്‍ കഴിയുന്നില്ലെന്നാണ്,’ – സിഎംഐഇയുടെ പ്രതിവാര റിപ്പോര്‍ട്ടില്‍ പറയുന്നു. സിഎംഐഇയുടെ കണക്കനുസരിച്ച്, ഗ്രാമീണ ഇന്ത്യയുടെ 23% നെ അപേക്ഷിച്ച് നഗര ഇന്ത്യയില്‍ 27% ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കുണ്ട്.
വിപണിയില്‍ ഡിമാന്‍ഡ് ഉയര്‍ത്താനുള്ള നടപടികളുടെ കുറവും ലോക്ഡൗണിന്റെ വിപുലീകരണവും മൂലം സമ്പദ്വ്യവസ്ഥയുടെ വീണ്ടെടുപ്പ് വളരെയധികം വൈകുമെന്ന് സിഎംഐഇയുടെ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. 11,000-12,000 പേരുമായി ഫോണിലൂടെ അഭിമുഖം നടത്തിയുള്ളതായിരുന്നു സര്‍വേ. കുടിയേറ്റ തൊഴിലാളികളെ അവരുടെ വീടുകളിലേക്ക് തിരിച്ചയക്കുന്നത് വളരെ സങ്കീര്‍ണമാകുമെന്ന് സിഎംഇഇ അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ മാത്രമല്ല, യു.എസ് അടക്കമുള്ള രാജ്യങ്ങളും വന്‍ തൊഴില്‍ പ്രതിസന്ധിയാണ് നേരിടുന്നത്. യു.എസില്‍ ഒരു കോടി പേര്‍ കഴിഞ്ഞയാഴ്ച തൊഴില്‍ എക്‌സ്‌ചേഞ്ചുകളില്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് കണക്ക്.
തൊഴില്‍ പങ്കാളിത്ത നിരക്കിലും ക്രമാനുഗത കുറവുണ്ടായിട്ടുണ്ട്. 2020 മാര്‍ച്ചില്‍ 41.9 ശതമാനമാണ് പങ്കാളിത്ത നിരക്ക്. 2019 ഫെബ്രുവരിയില്‍ ഇത് 42.6 ശതമാനവും മാര്‍ച്ചില്‍ 42.7 ശതമാനവുമായിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് തൊഴില്‍ പങ്കാളിത്തം 42 ശതമാനത്തില്‍ താഴേക്കു പോകുന്നത് എന്ന് സി.എം.ഐ.ഇ പറയുന്നു. മാര്‍ച്ചില്‍ മാത്രം 90 ലക്ഷം പേരാണ് തൊഴില്‍ ശേഷിയില്‍ നിന്ന് ഇല്ലാതായത്.
ലോക്ക്ഡൗണിന് ശേഷമാണ് വന്‍ തൊഴില്‍ നഷ്ടം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ലോക്ക്ഡൗണിന് പിന്നാലെ ലക്ഷക്കണക്കിന് തൊഴിലാളികളാണ് നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് തിരിച്ചു പോയി.. ഇതും തൊഴിലില്ലായ്മാ വർധിക്കാൻ ഇടയാക്കി .
ലോക്ഡൗണ്‍ എടുത്തുകളഞ്ഞ ശേഷമേ സമ്പദ്വ്യവസ്ഥയുടെ പുനരാരംഭം പ്രതീക്ഷിക്കേണ്ടതുള്ളൂവെന്നാണ് ഭൂരിപക്ഷാഭിപ്രായം . എംഎസ്എംഇകള്‍ക്കും തെരുവ് കച്ചവടക്കാര്‍ക്കും എളുപ്പത്തില്‍ വായ്പ നല്‍കുന്നത് നല്ല നടപടിയാണെങ്കിലും അത്ഭുതകരമായ ഫലം അതു കൊണ്ടുണ്ടാകില്ലെന്ന് സിഎംഐഇ വിലയിരുത്തുന്നു. ഇത് രാജ്യത്തു വലിയ വെല്ലുവിളി ഉയർത്തുമെന്നും സി.എം.ഐ.ഇ മുന്നറിയിപ്പ് തരുന്നുണ്ട്
https://www.facebook.com/Malayalivartha