പഠിച്ചിറങ്ങിയവർക്ക് ജോലിയില്ല.... കോവിഡ് ശരിക്കും വെട്ടിലാക്കിയിരിക്കുന്നത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന ഉദ്യോഗാർത്ഥികളെ.. ഇനി തൊഴിൽ കാഴ്ചപ്പാടുകൾ മാറിയേ തീരു..
കോവിഡ് ശരിക്കും വെട്ടിലാക്കിയിരിക്കുന്നത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന്ഉ പഠിച്ചിറങ്ങുന്ന ഉദ്യോഗാർത്ഥികളെ ആണ് ... ഈ വര്‍ഷം പുറത്തിറങ്ങിയ പ്രൊഫഷണല്‍ കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് ജോലിയില്ലാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത് .
കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ അന്ന് പ്ലേസ്‌മെന്റ് ലഭിച്ചതിനെക്കാള്‍ 40 ശതമാനത്തിൽ കുറവ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഇത്തവണ ജോലി ലഭിച്ചത്. ജോലി ലഭിച്ചവരില്‍ തന്നെ കുറയെപ്പേരുടെ ഓഫറുകള്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കമ്പനികള്‍ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട് .
കുറേപേര്ക്ക് അപ്പോയ്ന്റ്മെന്റ് ലെറ്റർ ഉൾപ്പടെ കിട്ടി എങ്കിലും ജോലിക്ക് ചേരാനുള്ള തീയതി നീട്ടിവെച്ചിരിക്കുകയാണ്. ജോലി വാഗ്ദാനം ചെയ്ത ചില സ്ഥാപനങ്ങൾ വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മുന്നിൽ മൗനം പാലിക്കുന്നു . ഐ ടി മേഖല ഏറെക്കുറെ തകർന്ന അവസ്ഥയിലാണ്
ഇന്ത്യയിലെ ഈ വര്‍ഷത്തെ എന്‍ജിനീയറിംഗ് ബിരുദധാരികളില്‍ 76 ശതമാനം പേര്‍ക്ക് ജോലി ലഭിച്ചിട്ടില്ല..കേരളത്തിലെ മുന്‍നിരയിലുള്ള ഇന്‍ഫോസിസ് പോലുള്ള 20ഓളം സ്ഥാപനങ്ങളില്‍ പ്രശ്‌നമില്ലാതെ റിക്രൂട്ട്‌മെന്റുകള്‍ നടന്നിട്ടുണ്ട്..എങ്കിലും രണ്ടാം നിര, മൂന്നാം നിര വിഭാഗങ്ങളില്‍പ്പെടുന്ന വലിയൊരു വിഭാഗം കാംപസുകളില്‍ കടുത്ത പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്.
കേരളത്തിലെ ഭൂരിഭാഗം എന്‍ജിനീയറിംഗ് കോളെജുകളിലും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് മെയില്‍ പരീക്ഷ. അതിനുശേഷം ഓഫ്ക്യാമ്പസ് പ്ലേസ്‌മെന്റുകള്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ . പക്ഷെ മാര്‍ച്ചില്‍ ലോക്ഡൗണ്‍ വന്നതോടെ പ്ലേസ്‌മെന്റിനുള്ള അവസരം ഇല്ലാതായി.
എന്നാല്‍ മുന്തിയ സ്ഥാപനങ്ങളില്‍ ഇന്‍ഫോസിസ് പോലുള്ള കമ്പനികള്‍ നേരത്തെ തന്നെ റിക്രൂട്ട്‌മെന്റുകള്‍ നടത്തി വിദ്യാര്‍ത്ഥികളെ എടുത്തിരുന്നു. എന്നാല്‍ ടിയര്‍ 2, ടിയര്‍ 3 സ്ഥാപനങ്ങളില്‍ പ്ലേസ്‌മെന്റുകള്‍ പിന്നീടാണ് നടക്കുന്നത്. ഇത്തരത്തിലുള്ള റിക്രൂട്ട്‌മെന്റുകള്‍ക്ക് ഓഫ്ക്യാംപസ് പ്ലേസ്‌മെന്റുകള്‍ക്കും കോവിഡ് കനത്ത തിരിച്ചടിയായി.
കമ്പനികള്‍ പെട്ടെന്ന് പ്ലേസ്‌മെന്റ് നിര്‍ത്തിയതിനുപുറമെ ജോബ് ഓഫറുകള്‍ കൊടുത്ത സ്ഥാപനങ്ങള്‍ അത് കാന്‍സല്‍ ചെയ്യുന്നതും കേരളത്തില്‍ ഈ വര്‍ഷം പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
മുന്തിയ സ്ഥാപനങ്ങളില്‍ ഇത്തവണത്തെ പ്ലേസ്‌മെന്റിന്റെ കാര്യത്തില്‍ പ്രശ്‌നമുണ്ടായിട്ടില്ലെങ്കിലും പ്ലേസ്‌മെന്റ് ഇത്രത്തോളം വൈകിയതിനാൽ അടുത്ത ബാച്ചിന് പ്ലേസ്‌മെന്റ് ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. .
വലിയ കമ്പനികള്‍ പലതും കൊടുത്ത ജോബ് ഓഫര്‍ തിരിച്ചെടുക്കാത്തത് അവരുടെ പേരിനെ ബാധിക്കുമെന്നതുകൊണ്ട് കൂടിയാണ് ...എന്നാല്‍ പുതിയ ബാച്ചിന്റെ കാര്യത്തില്‍ മുൻനിരക്കാരും തീരുമാനമെടുക്കാൻ സാധ്യതയില്ല.
നേരത്തെ ജോലി ലഭിക്കുകയെന്നത് അത്ര ഗൗരവമായി കാണാതിരുന്ന വിദ്യാര്‍ത്ഥികളുടെ മനോഭാവത്തിലും മാറ്റമുണ്ടായിട്ടുണ്ടെന്ന് അദ്ധ്യാപകര്‍ ചൂണ്ടിക്കാണിക്കുന്നു. ”കഴിഞ്ഞ വര്‍ഷം പല വിദ്യാര്‍ത്ഥികളെയും നിര്‍ബന്ധിച്ച് റിക്രൂട്ട്‌മെന്റിന് വിടേണ്ട അവസ്ഥയായിരുന്നു. അവസരം കൊടുത്താലും ഇനിയും സമയമുണ്ടല്ലോ എന്ന രീതിയിലുള്ള മനോഭാവമുണ്ടായിരുന്നു. എന്നാല്‍ കോവിഡ് വന്നതോടെ സ്ഥിതിയാകെ മാറി.
തൊഴിലവസരങ്ങൾ കുറയുന്നതിനോടൊപ്പം പഠിച്ചിറങ്ങുന്നവരുടെ എണ്ണം വർധിക്കുന്നത് കൂടിയാകുമ്പോൾ തൊഴിലവസരങ്ങൾ കുറയുമെന്ന് തീർച്ച
ജോലി ലഭിക്കുമോയെന്ന എന്ന കടുത്ത ആധിയാണ് ഇന്ന് വിദ്യാര്‍ത്ഥികള്‍ക്കുള്ളത്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലായിരുന്നു പ്ലേസ്‌മെന്റ് ഡ്രൈവുകള്‍ ഏറെയും നടന്നിരുന്നത്. എന്നാല്‍ മാര്‍ച്ചോടെ കോളെജുകളെല്ലാം അടച്ചു.
ഒരിടത്തും പ്ലേസ്‌മെന്റ് നടന്നില്ല. പല വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കള്‍ക്ക് ജോലി നഷ്ടമായി. ഗള്‍ഫ് നാടുകളില്‍ നിന്ന് തിരിച്ചുവന്നവരും ഏറെ. വീട്ടിലിരിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളിലേക്ക് സമ്മര്‍ദ്ദമുണ്ടായി. അതോടെ അവരുടെ മനോഭാവം മാറി. ഇപ്പോള്‍ പല സ്ഥാപനങ്ങളും റിക്രൂട്ട്‌മെന്റ് നിർത്തി വെച്ചിരിക്കുകയാണ്.
പുതുതായി കോഴ്‌സ് കഴിഞ്ഞ് ഇറങ്ങിയവർക്ക് മാസങ്ങള്‍ നീളുന്ന പരിശീലനം കൊടുത്ത് ജോലിക്കെടുക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കമ്പനികള്‍ക്ക് സാധിക്കുന്നില്ല..മാത്രമല്ല പലര്‍ക്കും ജോലി നഷ്ടപ്പെട്ട സാഹചര്യത്തില്‍ തുടക്കക്കാര്‍ക്ക് കൊടുക്കുന്ന ശമ്പളത്തില്‍ ജോലി ചെയ്യാന്‍ അനുഭവസമ്പത്തുള്ളവര്‍ തയാറാകുന്നതും പഠിച്ചിറങ്ങിയവർക്ക് അവസരം നഷ്ടപ്പെടുത്തുന്നു
കോവിഡ് മൂലം നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തൊഴിലില്ലായ്മ ആയിരിക്കും. വരുന്ന അഞ്ചുവർഷത്തിനുള്ളിൽ സംഭവിക്കുമായിരുന്നു ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ,മെഷീൻ ലേർണിങ് എന്നിവ കോവിഡ് തുടങ്ങിയ 6 മാസത്തിനുള്ളിൽ സംഭവിച്ചുകഴിഞ്ഞു. പത്തുപേർക്ക് ജോലി ലഭിക്കുമായിരുന്ന സ്ഥലത്തു ഒരാൾക്ക് മാത്രം ജോലിയുള്ള അവസ്ഥയാണ് ഇത്. കേരളത്തിൽ പഠിച്ചിറങ്ങുന്നവർക്ക് നേരിടേണ്ടിവരുന്ന ഏറ്റവും വലിയ പ്രശ്നമായി മാറുന്നതും ഇത് തന്നെ.
കേരളത്തിന്റെ തൊഴിൽ സംസ്ക്കാരം തന്നെ മാറും..കൃത്യമായ വെൽത്ത് ഡിസ്ട്രിബൂഷൻ ഇല്ലാതാകുന്നതോടെ ക്രയവിക്രയങ്ങൾ തന്നെ മുടങ്ങാനുള്ള സാധ്യതകളാണ് മുന്നിലുള്ളത് ..സാമ്പത്തിക ലോകത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചും ഒക്കെയുള്ള കാഴ്ചപ്പാട് മാറേണ്ടിയിരിക്കുന്നു...
കേരളത്തിൽ സമഗ്രമായ മാറ്റം അത്യാവശ്യമായിരിക്കുന്നു. ഇല്ലെങ്കിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ കാര്യം കഷ്ടത്തിലാകും.. ലോകം മാറുന്നതിനോടൊപ്പം നമ്മളും മാറിചിന്തിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു..
https://www.facebook.com/Malayalivartha