ക്യാംപസ് ഷോര്ട്ട്ഫിലിം ഫെസ്റ്റില് ഇഫ് മികച്ച ചിത്രം, സംവിധായകന് ഹരിപ്രസാദ്
മനോരമ ഓണ്‍ലൈന്‍ കരിക്കിനേത്ത് സില്‍ക്ക് വില്ലാജിയോ ക്യാംപസ് ഷോര്‍ട്ട്ഫിലിം ഫെസ്റ്റ് സീസണ്‍ 4-ല്‍ അഹല്യ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലെ സിറില്‍ ചെറിയാന്‍ സംവിധാനം ചെയ്ത ഇഫ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.
\'ദ് മിസ്ഡ് കോള്‍\'എന്ന ചിത്രം സംവിധാനം ചെയ്ത മലപ്പുറം ദേവകി അമ്മാസ് ഗുരുവായൂരപ്പന്‍ കോളജിലെ ഹരിപ്രസാദ്. കെ ആണ് മികച്ച സംവിധായകന്‍.
കോട്ടയത്തെ കെ. ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിലെ നോബിള്‍ ജോസഫ് സംവിധാനം ചെയ്ത \'ഹൈഡ് ആന്‍ഡ് സീക്ക്\', ചങ്ങനാശേരിയിലെ സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനിലെ ജോണ്‍ ജയിംസ് മേനാച്ചേരി സംവിധാനം ചെയ്ത \'ദ് ഹോണ്ട് കോള്‍\' എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
മറ്റു പുരസ്‌കാരങ്ങള്‍: മികച്ച തിരക്കഥാകൃത്ത് ലിജിത് ബാബു (ഇഫ്, അഹല്യ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെകനോളജി), ഛായാഗ്രാഹകന്‍ സമോദ് അലക്‌സ് (ദ് ഹോണ്ട് കോള്‍, സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍, ചങ്ങനാശേരി), നടന്‍ സിറില്‍ ചെറിയാന്‍ (ഇഫ്, അഹല്യ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെകനോളജി), നടി കൃഷ്ണപ്രിയ എസ്. നായര്‍ (അകം, സിഎംഎസ് കോളജ്, കോട്ടയം), വസ്ത്രാലങ്കാരം: ഇഫ് (അഹല്യ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി), ഗ്രാഫിക് ടൈറ്റില്‍: റിയലൈസേഷന്‍ (ന്യൂമാന്‍ കോളജ്, തൊടുപുഴ ), പോസ്റ്റര്‍: ഇഫ് (അഹല്യ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി, പാലക്കാട്).
സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്‍, സംവിധായകനും തിരക്കഥാകൃത്തും നടനുമായ പി. ബാലചന്ദ്രന്‍, തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്, സംവിധായകന്‍ രാജേഷ് പിള്ള എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.
കെ.സി മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന ചടങ്ങില്‍ മനോരമ ഓണ്‍ലൈന്‍ സീനിയര്‍ കണ്ടന്റ് കോ ഓര്‍ഡിനേറ്റര്‍ സന്തോഷ് ജോര്‍ജ് ജേക്കബ്, കരിക്കിനേത്ത് സില്‍ക് വില്ലാജിയോ എംഡി കെ.ജി. തോമസ് കരിക്കിനേത്ത്, മനോരമ ഓണ്‍ലൈന്‍ കണ്ടന്റ് കോ ഓര്‍ഡിനേറ്റര്‍ ജോവി എം. തേവര, എന്നിവര്‍ പ്രസംഗിച്ചു. മനോരമ ഓണ്‍ലൈന്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ മറിയം മാമ്മന്‍ മാത്യു, മനോരമ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ബോബി പോള്‍, കരിക്കിനേത്ത് സില്‍ക് വില്ലാജിയോ മാനേജിങ് പാര്‍ട്ണര്‍ റീനു തോമസ് എന്നിവര്‍ പങ്കെടുത്തു.
ചലച്ചിത്രനടി അമല പോള്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha