സംസ്ഥാനത്ത് സര്‍വകലാശാലാ അടിസ്ഥാനത്തില്‍ തൊഴില്‍ മേളകള്‍... ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

.
കലാലയങ്ങളിലെ കരിയര്‍ ഗൈഡന്‍സ്, പ്ലേസ്‌മെന്റ് സെല്ലുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു . കേരള നോളജ് ഇക്കോണമി മിഷന്‍ സംഘടിപ്പിക്കുന്ന വനിതകള്‍ക്കായുള്ള പ്രത്യേക തൊഴില്‍ പദ്ധതി 'തൊഴിലരങ്ങത്തേക്ക്'-ന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്ലേസ്‌മെന്റ് ഓഫിസര്‍മാര്‍ക്കായി സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വികസിത രാജ്യങ്ങളോടു കിടപിടിക്കുന്ന ജീവിത നിലവാരത്തിലേക്കു കേരളത്തെ ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണു നവവൈജ്ഞാനിക സമൂഹ സൃഷ്ടിക്കായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്നു മന്ത്രി .
ഇതിന്റ ഭാഗമായി തൊഴില്‍, ഉത്പാദന മേഖലകളില്‍ കൂടുതല്‍ മുന്നേറ്റമുണ്ടാകേണ്ടതുണ്ട്. സര്‍വകലാശാലകളില്‍നിന്നു വിവിധ കോഴ്‌സുകള്‍ പഠിച്ചിറങ്ങുന്നവരെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ അതതു തൊഴില്‍ കമ്പോളങ്ങള്‍ക്കു കഴിയാതെ വരുന്ന സാഹചര്യമേറെയാണ്.
ഇതു മറികടക്കുന്നതിനായി ഓരോ വിദ്യാര്‍ഥിയുടേയും അഭിരുചിക്ക് ഇണങ്ങുന്ന തൊഴില്‍ മേഖല കണ്ടെത്താനുള്ള സാഹചര്യം കലാലയങ്ങളില്‍ത്തന്നെ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്.
"
https://www.facebook.com/Malayalivartha