വ്യത്യസ്‌തനാം ഒരു എഞ്ചിനീയര്‍
തന്റെ സഹപ്രവര്‍ത്തകരായ ടെക്കികളില്‍ നിന്ന് ഏറെ വ്യത്യസ്‌തനാണ് അനൂപ് അലക്‌സ് കോശി എന്ന നാല്‍പ്പത്തിരണ്ടുകാരന്‍. രാജീവ് ആവാസ് യോജനയുടെ സംസ്ഥാന സാങ്കേതിക വിഭാഗത്തില്‍ സ്‌പെഷ്യലിസ്റ്റായി പ്രവര്‍ത്തിക്കുകയാണ് ഇന്‍ഫോസിസിലെ ഉദ്യോഗസ്ഥനായ ഇദ്ദേഹം. കമ്പനിയുടെ സാമൂഹ്യസേവന പരിപാടികളുടെ ഭാഗമായാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു ദേശീയ നഗര പുനരുദ്ധാരണ പരിപാടിയുടെ ഭാഗമായ രാജീവ് ആവാസ് യോജന ചേരി നിര്‍മാര്‍ജ്ജനമാണ് ലക്ഷ്യമിടുന്നത്. കുടുംബശ്രീയാണ് ഇതിന്റെ സംസ്ഥാന നോഡല്‍ ഏജന്‍സി. അതിനാല്‍ തന്നെ കുടുംബശ്രീയുമായി ബന്ധപ്പെട്ടാണ് അനൂപിന്റെ പ്രവര്‍ത്തനം.
കേരളത്തിലെ അഞ്ച് കോര്‍പ്പറേഷനുകളുടെയും,( തിരുവനന്തപുരം,കൊല്ലം,കൊച്ചി,തൃശൂര്‍,കോഴിക്കോട് ) കണ്ണൂര്‍ മുനിസിപ്പാലിറ്റിയുടെയും ചേരി നിര്‍മാര്‍ജ്ജന പദ്ധതി തയാറാക്കുകയാണ് അനൂപും സംഘവും ഇപ്പോള്‍ ചെയ്യുന്നത്. കേരളത്തിന്റെ സാമൂഹ്യ വികസന സൂചകങ്ങളും വംശീയ പ്രത്യേകതകളും പരിഗണിച്ചാണ് ഇതിനുളള സോഫ്‌റ്‌റ്‌വെയര്‍ തയാറാക്കുന്നത്. ഇതിനായി വികസന വിദഗ്‌ദ്ധരുടെയുംനഗരാസൂത്രകരുടെയും ഉപദേശവും അഭിപ്രായങ്ങളും ഇവര്‍ തേടുന്നുണ്ട്. ഇതേ സോഫ്‌റ്റ്‌വെയര്‍ ദേശീയതലത്തിലും ഉപയോഗിക്കാമെന്ന് അനൂപ് പറയുന്നു.
അനൂപിന്റെ സേവനം നീട്ടി നല്‍കണമെന്ന് , ഈ സാങ്കേതിക വിദഗ്‌ദ്ധന്റെ സേവനം ഏറെ അമൂല്യമായിക്കരുതുന്ന കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ അരുണാസുന്ദരാജന്‍ ആവശ്യപ്പെട്ടു. ഇന്‍ഫോസിസ് അത് അനുവദിക്കുകയും ചെയ്‌തു.
നൂറ്‌കണക്കിന് പ്രശ്‌നങ്ങളാണ് കേരളത്തിലെ ചേരി പ്രദേശങ്ങള്‍ക്കുളളതെന്ന് അനൂപ് പറയുന്നു. തീരദേശ മേഖലയിലെ ചേരികളുടെ പ്രശ്‌നങ്ങളല്ല നഗര മധ്യത്തിലെ ചേരിക്കെന്ന് അനൂപ് തിരിച്ചറിയുന്നു. അതിനാല്‍ തന്നെ വൈവിധ്യമാര്‍ന്ന അവരുടെ പ്രശ്‌നങ്ങള്‍ക്ക് അത്തരത്തിലുളള പരിഹാരങ്ങളും ആണ് വേണ്ടത്. അത്തരത്തിലുളള ഒരു സോഫ്‌റ്റ് വെയര്‍ വികസിപ്പിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഡല്‍ഹി ചേരി നിര്‍മാര്‍ജ്ജനത്തിന് ഉപയോഗിച്ചിരുന്ന സോഫ്‌റ്റ്‌വെയര്‍ മാതൃകയാക്കിയാണ് അവര്‍ പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ കേരളത്തിന്റെ ആവശ്യത്തിന് അതൊട്ടും അനുഗുണമല്ലെന്ന് പെട്ടെന്ന് തന്നെ തിരിച്ചറിയാനായി.
തിരുവനന്തപുരം സ്വദേശിയായ അനൂപ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജില്‍ നിന്ന് ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. ബാംഗ്ലൂരില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസില്‍ നിന്ന് മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കി. ടെക്‌സാസില്‍ നിന്ന് പ്രൊജക്‌ട് മാനേജ്‌മെന്റ് പ്രൊഫഷണില്‍ സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കിയ അനൂപ് 1995 മുതല്‍ ഇന്‍ഫോസിസില്‍ പ്രവര്‍ത്തിക്കുന്നു. 2007 വരെ അമേരിക്കയിലായിരുന്നു. ഇന്‍ഫോസിസിന്റെ സജ്ജീവനി എന്ന സാമൂഹ്യസേവന വിഭാഗത്തില്‍ ഏറെ സജീവമാണ്
https://www.facebook.com/Malayalivartha