മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍.... അവസാന അലോട്ട്‌മെന്റ് കഴിഞ്ഞാല്‍ ഒരു കുട്ടിക്കും പുറത്ത് നില്‍ക്കേണ്ടി വരില്ലെന്ന് മന്ത്രി
മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍.... അവസാന അലോട്ട്‌മെന്റ് കഴിഞ്ഞാല്‍ ഒരു കുട്ടിക്കും പുറത്ത് നില്‍ക്കേണ്ടി വരില്ലെന്ന് മന്ത്രി. മാനേജ്‌മെന്റ് ക്വാട്ട അടക്കം ഇരുപതിനായിരത്തോളം സീറ്റുകള്‍ ബാക്കിയുള്ളതായാണ് കാണുന്നത്. ആവശ്യമായി വന്നാല്‍ കൂടുതല്‍ സജ്ജീകരണം നടത്തുമെന്ന് മുഖ്യമന്ത്രി .
പോളിടെക്‌നിക് അടക്കമുള്ള കോഴ്‌സുകളിലേക്കുള്ള പ്രവേശനവും നടക്കാന്‍ പോവുകയാണ്. ഇതെല്ലാം പൂര്‍ത്തിയായി കഴിഞ്ഞാല്‍ സീറ്റ് പ്രതിസന്ധി ഉണ്ടാകില്ലെന്നും മന്ത്രി വി. അബ്ദുറഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിദ്യാര്‍ഥി സംഘടനകളായ എം.എസ്.എഫ്, കെ.എസ്.യു, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഉള്‍പ്പെടെയുള്ളവര്‍ സീറ്റ് ക്ഷാമത്തില്‍ പ്രക്ഷോഭ പാതയിലാണ്. വിദ്യാര്‍ഥികളുടെ പ്രതിസന്ധി തിരിച്ചറിഞ്ഞതോടെ എസ്.എഫ്.ഐ മലപ്പുറം ജില്ല കമ്മിറ്റിയും സമരം പ്രഖ്യാപിച്ചു.
തിങ്കളാഴ്ച ഇവര്‍ മലപ്പുറം കലക്ടറേറ്റിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചത് സര്‍ക്കാറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha