എ.ഐ.സി.ടി.ഇ. യുടെ അനുമതിയില്ലാതെ നടത്തുന്ന കോഴ്‌സുകളില്‍ പ്രവേശനം നേടരുത്
ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷൻ അനുമതിയില്ലാതെ നടത്തുന്ന സാങ്കേതിക-ഫാര്‍മസി കോഴ്‌സുകള്‍ക്കെതിരേ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സര്‍വകലാശാലകള്‍ക്കും താക്കീത് നൽകി.
സാങ്കേതിക-ഫാര്‍മസി കോഴ്‌സുകള്‍ നടത്തുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൗണ്‍സിലില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടുണ്ടാകണമെന്നു നിബന്ധനയുണ്ട്.എ.ഐ.സി.ടി.ഇയുടെ അംഗീകാരമില്ലാതെ കോഴ്‌സുകള്‍ നടത്തുന്ന സ്ഥപാനങ്ങള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും കൗണ്‍സില്‍ അറിയിച്ചു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഫാര്‍മസി കോഴ്‌സുകളടക്കം നിരവധി കോഴ്‌സുകള്‍ കൗണ്‍സിലിന്റെ അനുമതിയില്ലാതെ നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിലവില്‍ 200-ല്‍ അധികം കോളേജുകള്‍ ഡി.ഫാം കോഴ്‌സുകള്‍ നടത്തുന്നുണ്ട്. അനുമതിയില്ലാതെ നടത്തുന്ന കോഴ്‌സുകളില്‍ പ്രവേശനംനേടരുതെന്ന് മൂന്നുമാസങ്ങള്‍ക്കുമുമ്പ് എ.ഐ.സി.ടി.ഇ. മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരത്തിലുള്ള 279 വ്യാജ സ്ഥാപനങ്ങളുടെ പട്ടികയും പ്രസിദ്ധീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha