ജോലിസാധ്യതയുള്ള മൂന്നു വ്യത്യസ്‌ത ട്രെയിനിങ് പ്രോഗ്രാമുകൾ
കേന്ദ്രസർക്കാരിലെ സെൻട്രൽ ബോർഡ് ഓഫ് ഇറിഗേഷൻ ആൻഡ് പവർ നടത്തുന്ന, ജോലിസാധ്യതയുള്ള മൂന്നു വ്യത്യസ്‌ത ട്രെയിനിങ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.ഓരോ പ്രോഗ്രാമിന്റെയും ബ്രോഷർ വെബ്സൈറ്റിലുണ്ട്.വിവരങ്ങൾക്ക്: www.cbip.org.
1. പോസ്‌റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ തെർമൽ പവർ പ്ലാന്റ് എൻജിനീയറിങ് – 52 ആഴ്‌ച: മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്‌ട്രുമെന്റേഷൻ, കൺട്രോൾ ആൻഡ് ഇൻസ്‌ട്രുമെന്റേഷൻ, പവർ എൻജിനീയറിങ് ശാഖകളിലൊന്നിലെ ബിടെക് അഥവാ തുല്യയോഗ്യത വേണം. 60 സീറ്റ്. ഫീസ് 1,80,000 രൂപ. ഹോസ്‌റ്റലിനും മറ്റും ചെലവു പുറമേ. സ്‌പോൺസേർഡ് വിഭാഗത്തിന് ഫീസ് 2,40,000 രൂപ. കോഴ്സ് സെപ്റ്റംബർ 11നു തുടങ്ങും. ഓൺലൈൻ അപേക്ഷ 25 വരെ.
2. പോസ്‌റ്റ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ ഇലക്ട്രിക്കൽ സിസ്റ്റംസ് – 26 ആഴ്‌ച. യോഗ്യത – ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഡിപ്ലോമ. ഫീസ് 80,000 രൂപ. ഹോസ്‌റ്റൽചെലവു പുറമേ. സ്‌പോൺസേർഡ് വിഭാഗത്തിന് ഫീസ് 1,20,000 രൂപ. കോഴ്സ് സെപ്റ്റംബർ 11ന് തുടങ്ങും. ഓൺലൈൻ അപേക്ഷ 25 വരെ.
3. പോസ്‌റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമാ ഇൻ ട്രാൻസ്‌മിഷൻ ആൻഡ് ഡിസ്‌ട്രിബ്യൂഷൻ: 26 ആഴ്‌ച. ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബിടെക് വേണം. ഫീസ് 1,40,000 രൂപ. സ്‌പോൺസേർഡ് വിഭാഗത്തിന് ഫീസ് 1,85,000 രൂപ.
കോഴ്സ് ഒക്ടോബർ നാലിനു തുടങ്ങും. ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 15 വരെ മറ്റു വിവരങ്ങൾ: 60% എങ്കിലും മാർക്കുള്ളവരെ മാത്രമേ പരിഗണിക്കൂ. 10, 12, ഡിഗ്രി / ഡിപ്ലോമ മാർക്കുകൾ നോക്കിയാണ് സിലക്‌ഷൻ. ഓൺലൈൻ അപേക്ഷയ്ക്കുശേഷം നിർദിഷ്ട തീയതിക്കകം ഹാർഡ് കോപ്പി അയയ്ക്കണം. അപേക്ഷാഫീ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയ്ക്ക് 400 രൂപ, പോസ്റ്റ് ഡിപ്ലോമയ്ക്ക് 200 രൂപ
https://www.facebook.com/Malayalivartha