ജോലിഭാരമില്ലാതെ ജോലിചെയ്യാൻ ഫ്രീലാൻസിങ് ..
പ്രഫഷനലിസത്തിന്റെ ഏറ്റവും മുകൾത്തട്ടിലാണു ഇപ്പോൾ ഫ്രീലാൻസർമാരുടെ സ്ഥാനം. പഠിച്ചിറങ്ങുന്നവരും കോർപറേറ്റ് ജോലി മടുത്തവരും റിട്ടയർമെന്റ് ജീവിതം സജീവമാക്കാൻ ആഗ്രഹിക്കുന്നവരും ഇതിൽപ്പെടും. വലിയ കമ്പനികൾ പോലും അവരുടെ സേവനങ്ങൾക്കു ഫ്രീലാൻസർമാരെ തേടുന്നതിനാൽ പലരുടെയും വരുമാനം സങ്കൽപിക്കാവുന്നതിനുമപ്പുറം.
ഐടി അനുബന്ധ മേഖലകളിൽ ആണ് ജോലി സാധ്യത കൂടുതലുള്ളത്. സെർച് എൻജിൻ ഓപ്ടിമൈസേഷൻ, വെബ് ഡവലപ്മെന്റ് തുടങ്ങിയവ മുതൽ എത്തിക്കൽ ഹാക്കിങ്, ഗെയിം ടെസ്റ്റിങ്, സോഫ്റ്റ്‌വെയർ ടെസ്റ്റിങ് തുടങ്ങിയ നൂതന മേഖലകൾ വരെ ഐടി ഫ്രീലാൻസർമാർക്കായി തുറന്നു കിടക്കുന്നു.
മികച്ച ഫ്രീലാൻസിങ് ജോലികളിൽ ചിലത് താഴെ കൊടുക്കുന്നു.
ഗെയിം ടെസ്റ്റിങ്
പല ഗെയിമുകളുടെയും ബജറ്റ് ഒരു സിനിമയുടേതിനു തുല്യമാണ്. അതിനാൽ ഒരു പിഴവും പറ്റരുത്. അക്കാര്യം ഉറപ്പ് വരുത്താൻ ഏറ്റവും നല്ല മാർഗമാണു ടെസ്റ്റിങ്. വികസിപ്പിക്കുന്ന ഗെയിം ഫ്രീലാൻസർമാരെ കൊണ്ടു കളിപ്പിക്കുക. ന്യൂനതകൾ കൃത്യമായി കണ്ടുപിടിക്കണം. ഗെയിം കളിക്കാനുള്ള താൽപര്യം കൊണ്ടുമാത്രം നല്ല ഗെയിം ടെസ്റ്റർ ആകില്ല, അതിന്റെ സൂക്ഷ്മ വശങ്ങളിലേക്കു പോകാനും കഴിയണം
സോഫ്റ്റ്‌വെയർ ടെസ്റ്റിങ്
പുതുതായി ഇറക്കുന്ന സോഫ്റ്റുവെയർ പതിപ്പുകളിലെ ബഗുകൾ കണ്ടുപിടിക്കുകയാണു ദൗത്യം. കംപ്യൂട്ടർ മേഖലയിൽ അറിവുള്ളവർക്കു കൂടുതൽ ശോഭിക്കാൻ കഴിയുന്ന മേഖലയാണിത്.
സെർച് എൻജിൻ ഓപ്ടിമൈസേഷൻ
ഗൂഗിൾ സെർച് നടത്തുമ്പോൾ ഏറ്റവും ആദ്യം കാണുന്ന സൈറ്റുകളിലേക്കാണു നാം കൂടുതലും പോകാറുള്ളത്. ഇതിനിട വരുത്തുന്നതു സെർച് എൻജിൻ ഓപ്ടിമൈസേഷൻ (എസ്ഇഒ) ആണ്. സെർച് എൻജിനുകൾ തേടുന്ന കീവേഡുകൾ കൂടുതലായി ഉൾപ്പെടുത്താൻ വെബ്സൈറ്റുകളുടെ എച്ച്ടിഎംഎൽ ഘടനയിലുള്ള എഡിറ്റിങ്ങാണ് ഇവിടെ പ്രധാനമായും നടക്കുന്നത്. താരതമ്യേന സാധാരണമായ ഫ്രീലാൻസിങ് മേഖലയാണ് എസ്ഇഒ
ആനിമേഷൻ, ഗ്രാഫിക് ഡിസൈനിങ്
വളരെയേറെ ഡിമാന്റുള്ള മേഖലയാണിത്. സോഷ്യൽ മീഡിയ സജീവമായതോടെ ഗ്രാഫിക് ഉള്ളടക്കം സൃഷ്ടിക്കുന്നവർക്കു വേണ്ടിയുള്ള അന്വേഷണത്തിലാണ് കമ്പനികൾ. അൽപ്പം ചിത്ര കലാ നൈപുണ്യവും അഭിരുചിയുമുണ്ടെങ്കിൽ സ്ഥിര ജോലിക്കു പുറമെ അധിക വരുമാനത്തിനു പാർട്‌ടൈമായും ജോലി ചെയ്യാവുന്ന മേഖലയാണിത്.
എത്തിക്കൽ ഹാക്കിങ്
വെബ്സൈറ്റുകളിൽ ആക്രമിച്ചുകയറി വിവരങ്ങൾ ചോർത്തുന്നവർ മാത്രമല്ല ഹാക്കർമാർ. പുതുതായി ഇറങ്ങുന്ന മൊബൈലുകളിലെയും മറ്റും സുരക്ഷാപാളിച്ചകൾ കണ്ടുപിടിക്കുകയാണു നല്ല ഹാക്കർമാരുടെ ജോലി. കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്ങില്‍ ബിരുദമൊന്നും വേണമെന്നില്ല. പക്ഷേ എച്ച്ടിഎംഎല്‍, കോഡിങ് തുടങ്ങിയവയില്‍ നല്ല അവഗാഹം വേണം. എത്തിക്കല്‍ ഹാക്കിങ് പഠിപ്പിക്കുന്ന കേന്ദ്രങ്ങള്‍ ഇന്നു രാജ്യത്തുടനീളമുണ്ട്.
ഇവക്കെല്ലാം പുറമെ ജര്‍മന്‍, ഫ്രഞ്ച് തുടങ്ങിയ യൂറോപ്യന്‍ ഭാഷകള്‍ അറിയുന്നവര്‍ക്കു ഫ്രീലാന്‍സ് സൈറ്റുകളില്‍ ആവശ്യക്കാരേറെയാണ്. വെബ് കണ്ടന്റ് റൈറ്റിങ്, ഇംഗ്ലിഷ് എഡിറ്റിങ് തുടങ്ങിയ മേഖലകളിലും അവസരങ്ങളുണ്ട്.
ജോലി ഉപേക്ഷിക്കാതെയും ഫ്രീലാന്‍സിങ് ചെയ്യാമെന്നതാണ് ഈ ജോലിയുടെ ഏറ്റവും വലിയ നേട്ടം.
https://www.facebook.com/Malayalivartha