സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സമര്‍ഥരായ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് മീന്‍സ്-കം-മെരിറ്റ് സ്കോളര്‍ഷിപ്പ്
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സമര്‍ഥരായ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സെക്കന്‍ഡറിതലം വരെയുള്ള പഠനത്തിന് ധനസഹായം നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള പദ്ധതിയാണ് നാഷനല്‍ മീന്‍സ്-കം-മെരിറ്റ് സ്കോളര്‍ഷിപ്പ് (NMMS) .
സംസ്ഥാന സര്‍ക്കാര്‍ വര്‍ഷംതോറും നടത്തുന്ന NMMS പരീക്ഷയിലൂടെയണ് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. രക്ഷാകര്‍ത്താക്കളുടെ വാര്‍ഷികവരുമാനം ഒന്നര ലക്ഷത്തിന് താഴെയാവണം.
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ഒമ്ബതാം ക്ലാസ് മുതല്‍ പ്രതിമാസം 500 രൂപവീതം വര്‍ഷത്തില്‍ 6,000 രൂപ സ്കോളര്‍ഷിപ്പായി ലഭിക്കും. വിദ്യാര്‍ഥികളുടെ പേരിലുള്ള എസ്.ബി.ഐ ബാങ്ക് അക്കൗണ്ടിലൂടെയാവും സ്കോളര്‍ഷിപ്പ് വിതരണം. ഹയര്‍ സെക്കന്‍ഡറിവരെ പരമാവധി നാലു വര്‍ഷക്കാലം ഇൗ സ്കോളര്‍ഷിപ്പ് ലഭ്യമാകും.
ഹയര്‍ സെക്കന്‍ഡറി തലത്തില്‍ സ്കോളര്‍ഷിപ്പ് തുടര്‍ന്ന് ലഭിക്കുന്നതിന് പത്താം ക്ലാസ് പരീക്ഷയില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ (എസ്.സി/എസ്.ടിക്കാര്‍ക്ക് 55 ശതമാനം മതി) നേടി വിജയിക്കണം.
മെന്റൽ എബിലിറ്റി ടെസ്റ്റ്, സ്കോളസ്റ്റിക് ആപ്റ്റിറ്റ്യൂട് ടെസ്റ്റ് എന്നിങ്ങനെ 90 മിനിട്ട് ൈദര്‍ഘ്യം വീതമുള്ള മള്‍ട്ടിപ്ള്‍ ചോയിസ് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. 40 ശതമാനം മാര്‍ക്കില്‍ കുറയാതെ ഇൗ പരീക്ഷകളില്‍ നേടണം.
രാജ്യത്തൊട്ടാകെ ഒരു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കും. 'NMMSS' സ്േകാളര്‍ഷിപ്പ് സംബന്ധിച്ച സമഗ്ര വിവരങ്ങള്‍ www.mhrd.gov.in/nmms എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
കേരളത്തിലെ ഗവണ്മെന്റ്/എയിഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി എസ്.സി.ഇ.ആര്.ടി 2017 നവംബര്‍ അഞ്ചിന് നാഷനല്‍ മീന്‍സ്-കം-മെരിറ്റ് സ്കോളര്‍ഷിപ്പ് യോഗ്യത പരീക്ഷ നടത്തും. ഇതില്‍ പെങ്കടുക്കുന്നതിനുള്ള ഒാണ്‍ലൈന്‍ അപേക്ഷ www.scert.kerala.gov.in എന്ന വെബ്സൈറ്റിലൂടെ സെപ്റ്റബര്‍15 വരെ സ്വീകരിക്കും.
2017-18 അധ്യയനവര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ മാത്രമേ പരിഗണിക്കുകയുള്ളൂ.
കേന്ദ്രീയ വിദ്യാലയങ്ങളിലും ജവഹര്‍ നവോദയ വിദ്യാലയങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളും ഇൗ സ്കോളര്‍ഷിപ്പിന് അര്‍ഹരല്ല.
ഏഴാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ 55 ശതമാനം മാര്‍ക്കില്‍ (എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം മതി) കുറയാതെ നേടി വിജയിച്ചിരിക്കണം. വാര്‍ഷിക കുടുംബവരുമാനം ഒന്നര ലക്ഷം രൂപയില്‍ കുറവാണെന്ന് തെളിയിക്കുന്ന വില്ലേജ് ഒാഫിസറുടെ സര്‍ട്ടിഫിക്കറ്റ്, എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, അംഗവൈകല്യമുള്ള കുട്ടികള്‍ 40 ശതമാനത്തില്‍ കൂടുതല്‍ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ ഒാണ്‍ലൈന്‍ അപേക്ഷയുടെ ഹാര്‍ഡ് കോപ്പിയോടൊപ്പം സമര്‍പ്പിക്കണം.
ഒാണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോൾ ആധാര്‍ നമ്പർ തെറ്റ് കൂടാതെ എന്റര്‍ ചെയ്യണം. ആധാര്‍ ഇല്ലാത്തവര്‍ ഇ.ഐ .ടി നമ്പർ നല്കിയാല് മതി.
ഒാണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് കഴിഞ്ഞ് പ്രിന്റൗട്ട് എടുത്ത് ബന്ധപ്പെട്ട രേഖകള്‍ സഹിതം സെപ്റ്റംബര്‍ 15നകം കിട്ടത്തക്കവണ്ണം
The coordinator, NMMS Examination Scert, poojappura, thiruvananthapuram-12 എന്ന വിലാസത്തില്‍ അയക്കണം. ആപ്ലിക്കേഷന്‍ െഎഡിയും നമ്ബരും തുടര്‍ന്നുള്ള ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചുവെക്കണം. ഹാര്‍ഡ് കോപ്പിയുടെ പകര്‍പ്പ് കൈവശം റഫറന്‍സിനായി കരുതണം.90 മിനിട്ട് വീതമുള്ള രണ്ട് പാര്‍ട്ടുകളായിട്ടാണ് പരീക്ഷ. ഒന്നാം പാര്‍ട്ടില്‍ സ്കോളസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റില്‍ സാമൂഹികശാസ്ത്രം, അടിസ്ഥാന ഗണിതശാസ്ത്രം, ഗണിതം എന്നിവയില്‍ 90 വസ്തുനിഷ്ഠ ചോദ്യങ്ങളുണ്ടാവും.
രണ്ടാം പാര്‍ട്ടില്‍ മെന്റല്‍ എബിലിറ്റി ടെസ്റ്റില്‍ മനോനൈപുണ്യം പരിശോധിക്കുന്ന 90 വസ്തുനിഷ്ഠ ചോദ്യങ്ങളാണുണ്ടാവുക. ഒാരോ ചോദ്യത്തിനും ഒാരോ മാര്‍ക്കുവീതം.
പരീക്ഷ പാര്‍ട്ട് ഒന്ന് രാവിലെ ഒൻപതു മുതല്‍ 10.30 മണിവരെയും പാര്‍ട്ട് രണ്ട് 11.30 മുതല്‍ ഒരു മണിവരെയും നവംബര്‍ അഞ്ചിന് നടക്കും.
വൈകല്യമുള്ളവര്‍ക്ക് അരമണിക്കൂര്‍ കൂടി സമയം നീട്ടി നല്‍കും. യോഗ്യത നേടുന്നതിന് 40 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ഇൗ പരീക്ഷകളില്‍ നേടണം.
കൂടുതല്‍ വിവരങ്ങള്‍ www.scert.kerala.gov.in, www.mhrd.gov.in/nmms എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.
https://www.facebook.com/Malayalivartha