പെണ്‍സുരക്ഷയെക്കുറിച്ചുള്ള നടുക്കത്തിൽ ഒരു വനിതാ ദിനം കൂടി
ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകത്തെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിവസം ..ഈ ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓർമകൾ കൂട്ടിനുണ്ട്. അടുക്കളയുടെ നാലുചുമരുകൾക്കിടയിൽ കരയാൻ പോലും മറന്നു വിറകടുപ്പിലെ പുകയിൽ കണ്ണീരൊലിപ്പിച്ച പഴയകാല സ്ത്രീ ഇന്നത്തെ ന്യൂ ജെൻ പെൺകുട്ടികൾക്ക് അന്യമാണ് .
എന്നിരുന്നാലും സ്ത്രീകളുടെ നിലയിൽ കാര്യമായ പുരോഗതി വന്നിട്ടുണ്ടോ? ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ പെണ്‍സുരക്ഷയെക്കുറിച്ചുള്ള നടുക്കങ്ങളാണ് സൃഷ്ടിക്കുന്നത്. ഇന്ത്യയിലുള്‍പ്പെടെ സ്ത്രീകള്‍ക്ക് നേരെ അരങ്ങേറുന്ന കുറ്റകൃത്യങ്ങളില്‍ ലോകം നടുങ്ങി നില്‍ക്കുമ്പോഴാണ് ഈ വനിതാ ദിനം കടന്നുവരുന്നത്. വിദ്യാഭ്യാസ നിലവാരത്തിലും സാമൂഹിക – സാമ്പത്തിക നിലയിലും സ്ത്രീകള്‍ മുന്നോട്ട് തന്നെയാണ്. അതേസമയം സ്വന്തം വീട്ടില്‍ പോലും അവര്‍ സുരക്ഷിതരല്ലെന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യവും നമ്മൾ ഉൾക്കൊണ്ട പറ്റൂ.
പെണ്‍കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍വരെ നീളുന്ന പീഡിതരുടെ നിരയാണ് ഓരോദിവസവും ഉണ്ടാകുന്നത്. സ്ത്രീ സ്വാതന്ത്ര്യത്തെ കൂച്ച് വിലങ്ങിടുന്ന നാട്ടിൽ എന്തിനു വേണ്ടിയാണ് ഈ വനിതാ ദിനം ?
കേരളത്തെപ്പോലെ ഉയര്‍ന്ന സാക്ഷരതയുള്ള ഒരു സംസ്ഥാനത്തു പോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് വരുമ്പോള്‍ അന്താരാഷ്ട്ര വനിതാദിനത്തിന്റെ പ്രസക്തി എന്താണെന്ന് ചിന്തിച്ചു പോകുന്നു . സാക്ഷരത കൂടിപ്പോയതാണോ കേരളത്തിന്റെ പ്രശ്നമെന്ന് പോലും തോന്നിപോകും
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ശ്രമത്തിലാണ് സർക്കാരുകൾ. നിയമവും ശിക്ഷയുമല്ല, സ്ത്രീകളെ ബഹുമാനിക്കാനും സ്നേഹിക്കാനും തയ്യാറാകുന്ന മനുഷ്യസമൂഹമാണ് നമുക്കാവശ്യം.
സ്ത്രീസുരക്ഷയ്ക്ക് ലോകത്തിന് മാതൃകയാക്കാവുന്ന രാജ്യങ്ങളാണ് ഓസ്ട്രേലിയ, കാനഡ, അയര്‍ലാന്‍ഡ്, ഐസ്‌ലാന്‍ഡ്, നോര്‍വെ എന്നിവ. നമ്മുടെ രാജ്യം എന്നാണ് സ്ത്രീ സുരക്ഷയില്‍ ഈ മാതൃക പിന്തുടരുക? അതുറപ്പാക്കിയിട്ടുപോരെ ഈ ദിനാചരണം?
https://www.facebook.com/Malayalivartha