ഡോക്ടര്‍ ജോര്‍ജ് മാത്യു സിവിലിയന്‍ ബഹുമതിയായ അബുദാബി അവാര്‍ഡ് നേടിയ ആദ്യ മലയാളി
സിവിലിയന്‍ ബഹുമതിയായ അബുദാബി അവാര്‍ഡ് മലയാളിയായ ഡോക്ടര്‍ ജോര്‍ജ് മാത്യുവിന്. അബുദാബി കീരീടാവകാശിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യനാണ് പത്തനംതിട്ട തുമ്പമണ്‍ സ്വദേശിയായ ഡോക്ടര്‍ ജോര്‍ജ് മാത്യുവിന് ബഹുമതി സമ്മാനിച്ചത്.
ഈ പുരസ്ക്കാരം നേടിയ ആദ്യ മലയാളിയാണ് ഇദ്ദേഹം. അബുദാബിയിലെ ആരോഗ്യ മേഖലയിൽ ഒരുപാട് സേവനങ്ങൾ അനുഷ്ടിച്ച വ്യക്തിയാണ് ഇദ്ദേഹം.ആ കണക്കു എടുത്താണ് എമിറേറ്റിന്റെ പരമോന്നത സിവിലിയൻ ബഹുമതി ഡോക്ടർ ജോർജ് മാത്യുവിന് നൽകിയത്.
1967 മേയ് 13 നാണ് ഡോ. ജോര്‍ജ് മാത്യു അബൂദാബിയിലെത്തുന്നത്.കഷ്ടത നിറഞ്ഞ രാജ്യം പുരോഗതിയുടെ പടവുകള്‍ കീഴടക്കുമ്പോള്‍ ഒരു ജനതയുടെ ആരോഗ്യത്തിനു കാവലാളായി ഡോ. ജോര്‍ജ് മാത്യു ഉണ്ടായിരുന്നു. നല്ല റോഡുകളില്ല, വൈദ്യുതിയുമില്ല ,ജലസേചന പദ്ധതികള്‍ പോലും കാര്യക്ഷമായിട്ടില്ല.
അദ്ദേഹത്തിന്റെ സേവനങ്ങളെ കുറിച്ച് മനസിലാക്കിയ രാജകുടുംബം അല്‍ഐനില്‍ ആരോഗ്യ ഡിപാര്‍ട്‌മെന്റിന്റെ ചുമതല നല്‍കി. ഇത് അബുദാബിയുടെ ആരോഗ്യ രംഗത്തെ പുത്തന്‍ മുന്നേറ്റത്തിനു കാരണമായി മാറി. വര്‍ഷങ്ങള്‍ക്ക് ശേഷം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ചികില്‍സാ സംവിധാനങ്ങളുള്ള നഗരമായി അല്‍ഐന്‍ തലയുര്‍ത്തി നില്‍ക്കുന്നതിന് പിന്നില്‍ ഡോ. ജോര്‍ജ് മാത്യുവിന്റെ പങ്ക് നിസ്തുലമാണ്.
34 വര്‍ഷം അല്‍ഐന്‍ ഡിസ്ട്രിക്ടിന്റെ മെഡിക്കല്‍ ഡയറക്ടര്‍ എന്ന നിലയില്‍ അദ്ദേഹം നല്‍കിയ സേവനത്തെ ഏറെ ആദരപൂര്‍വമാണ് യുഎഇ കാണുന്നത്. അദ്ദേഹത്തിന്റെ സേവന മികവ് പരിഗണിച്ച് മലയാളി ഡോക്ടറെ 2004ല്‍ പൗരത്വം നല്‍കി 2004ല്‍ ഷെയ്ഖ് സായിദ് ആദരിച്ചിരുന്നു.
ഡോക്ടറായിരിക്കുകയാണ് . അത്യപൂർവമായി മാത്രം പൗരത്വം നൽകുന്ന യു എ ഇയിൽ പ്രതിഭ കൊണ്ട് മാത്രം ഇടം നേടിയ വ്യക്തിയായിരുന്നു ഡോക്ടർ ജോർജ് മാത്യു .തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പഴയ എംബിബിഎസുകാരന്‍ ഇന്ന് അബുദാബി രാജകുടുംബത്തിന്റെ
ഡോക്ടറായിരിക്കുകയാണ് .
https://www.facebook.com/Malayalivartha