ജിദ്ദ ഇന്റർനാഷണൽ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന 1500 വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ വിദേശ കമ്പനികള്‍ക്ക് നിര്‍ദേശം
സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദേശ വിമാന കമ്പനികളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി ജിദ്ദ ഇന്റർനാഷണൽ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന 1500 വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ വിദേശ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു .
വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിന് ആവശ്യമായ നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് എയര്‍പോര്‍ട്ട് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ അബ്ദുല്ല അല്‍റൈമി വിദേശ കമ്പനികളോട് ആവശ്യപ്പെട്ടു.
വിവിധ വിമാന കമ്പനി ഏജന്‍സികള്‍, ഗ്രൗണ്ട് സപ്പോര്‍ട്ട് സര്‍വീസ് കമ്പനി എന്നിവിടങ്ങളിലാണ് സ്വദേശിവത്കരണം നടപ്പാക്കുന്നത്.
ഇത് തീർത്തും ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സൗദിവത്കരണ സമിതിയും വിവിധ സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് എയര്‍പോര്‍ട്ടിലെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തും. സ്വദേശിയുവാക്കള്‍ക്ക് എയര്‍പോര്‍ട്ടുകളില്‍ ജോലി കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്‍ വക്താവ് തുര്‍ക്കി അല്‍ ദീബ് പറഞ്ഞു. എയര്‍പോര്‍ട്ടില്‍ മിന്നല്‍ പരിശോധന പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ള സ്ഥാപനങ്ങളില്‍
ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha