വ്‌ളോഗിംഗിൽ കൂടി വരുമാനം നേടാം
തലയിലുള്ള കാര്യം, കൈയിലുള്ള സ്മാര്‍ട്ട്ഫോണിലൂടെ അവതരിപ്പിച്ചാല്‍മാത്രം മതി, വീഡിയോ ബ്‌ളോഗിങ് അഥവാ വ്‌ളോഗിങ് എന്ന ഈ ന്യൂജനറേഷന്‍ തൊഴിൽ മേഖലയിൽ ശോഭിക്കാം.
പ്രായമോ വിദ്യാഭ്യാസമോ ഒരു പ്രശ്‌നമല്ല. പണമെന്നുമാത്രം ചിന്തിക്കാതെ താത്പര്യത്തോടെ സമീപിച്ചാല്‍ മികച്ച വരുമാനവും നേടാം. കുറഞ്ഞ ചെലവില്‍ വേഗമേറിയ ഇന്റര്‍നെറ്റ് നല്‍കാന്‍ മൊബൈല്‍ കമ്പനികൾ മത്സരിച്ചതോടെ കൂടുതല്‍ വീഡിയോ ഉള്ളടക്കങ്ങള്‍ ആളുകളിലേക്ക് എത്താന്‍ തുടങ്ങി. അഞ്ചുലക്ഷം കോടി ആളുകള്‍ ദിനവും കാണുന്ന യൂട്യൂബ് ഇന്ന് ടെലിവിഷന്‍ മേഖലയ്ക്കുപോലും ഒരു വെല്ലുവിളിയാണ്.
ഉത്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാമൂഹികമാധ്യമങ്ങള്‍ സഹായകമാണെന്ന് നിര്‍മാതാക്കള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. മൊബൈല്‍ഫോണ്‍ മുതല്‍ ഹോട്ടല്‍വരെ റിവ്യൂചെയ്യാന്‍ പ്രമുഖ കമ്പനികൾ വ്‌ളോഗര്‍മാരെ സമീപിക്കുന്നു.
അറിവുള്ള വിഷയം, അനുഭവജ്ഞാനമുള്ള മേഖല, ഹോബികള്‍വരെ വിഷയമാക്കണം. ആകര്‍ഷകവും വ്യത്യസ്തവുമായ ഉള്ളടക്കങ്ങള്‍ കണ്ടെത്തുക
അവതരണരീതി: വിഷയത്തിനനുസരിച്ച് തീരുമാനിക്കാം. ഉദാ: യാത്രാവിവരണങ്ങള്‍ സെല്‍ഫിയായി ചിത്രീകരിക്കാം, പാചകമാണെങ്കില്‍ അടുക്കളയില്‍വെച്ച് പകര്‍ത്താം, ടെക് വാര്‍ത്തകള്‍ ഗ്രാഫിക്‌സുകളിലൂടെ വിവരിക്കാം.
ലക്ഷ്യം: സാമൂഹികമാധ്യമങ്ങളില്‍ പ്രേക്ഷകരെ കണ്ടെത്താന്‍ സ്ഥിരത അത്യാവശ്യമാണ്. കൃത്യമായ ഇടവേളകളില്‍ വീഡിയോ പോസ്റ്റ് ചെയ്യണം. അഞ്ചോ പത്തോ വീഡിയോയ്ക്കുള്ള ഉള്ളടക്കം മനസ്സില്‍കണ്ടുവേണം തുടങ്ങാന്‍. ജോലിയുള്ളവരും വിദ്യാര്‍ഥികളും വ്‌ളോഗിങ്ങിന് എത്രനേരം മാറ്റിവെക്കാനാകും എന്നുകൂടി കണക്കാക്കണം.ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ ആണ് ഒരു നല്ലൊരു വ്‌ളോഗറാകുന്നത്.
വീഡിയോ ചിത്രീകരിക്കാനും എഡിറ്റ് ചെയ്യാനും ഒരു സ്മാര്‍ട്ട്ഫോണ്‍തന്നെ ധാരാളം. ഡെസ്‌ക്ടോപിലും ലാപ്ടോപ്പിലും എഡിറ്റിങ് ചെയ്യാന്‍ വിന്‍ഡോസിനൊപ്പം സൗജന്യമായി ലഭിക്കുന്ന മൂവി മേക്കര്‍ ഉപയോഗിക്കാം.
അത്മവിശ്വാസം നേടിക്കഴിഞ്ഞാല്‍ ഡി.എസ്.എല്‍.ആര്‍. ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ ക്യാമറയിലേക്കും മൈക്ക്, ട്രൈപ്പോഡ് തുടങ്ങിയ ഉപകരണങ്ങളിലേക്കും പണം നിക്ഷേപിക്കാം.
എഡിറ്റിങ്ങിന് ഐമാക് ഉപയോഗിക്കുന്നത് വീഡിയോയുടെ ഗുണനിലവാരം ഉയര്‍ത്തും. കുറച്ചുനേരം മാറ്റിവെച്ചാല്‍ ആര്‍ക്കും പഠിച്ചെടുക്കാവുന്നതേയുള്ളൂ ഇന്നത്തെ സാങ്കേതികവിദ്യ.ഇതൊക്കെ ഉണ്ടെങ്കിൽ നിങ്ങൾ ഒരു മികച്ച വ്ലോഗർ ആയി
വ്‌ളോഗിങ്ങിന് ഏറ്റവും സാധ്യത യൂട്യൂബിലാണ്. നിലവില്‍ ഫെയ്സ്ബുക്ക് പരസ്യവരുമാനം നല്‍കുന്നില്ല. അതേസമയം, വീഡിയോകള്‍ പ്രചരിപ്പിക്കാന്‍ ഉപകാരപ്രദവുമാണ്.
അവതരിപ്പിക്കുന്ന വിഷയത്തിന് യോജിച്ച പേര് യൂട്യൂബ് ചാനലിന് നല്‍കുക. സാമൂഹികമാധ്യമങ്ങളില്‍ സ്ഥിരസാമീപ്യമാകുക. സാങ്കേതികവിദ്യകളിലെ പുതിയ കാര്യങ്ങള്‍ പഠിക്കുക.
ക്യാമറയ്ക്കുമുന്നില്‍ വരുമ്പോൾ ഭയമുണ്ടെങ്കില്‍ പരിശീലനത്തിലൂടെ മാറ്റിയെടുക്കാം. വീഡിയോയിലും സ്വാഭാവികമായി പെരുമാറാന്‍ സാധിക്കണം. മൊബൈലില്‍ നോക്കി സംസാരിച്ച് ശീലിക്കുകയാണ് വ്‌ളോഗിങ് പരിശീലിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം.
യൂട്യൂബ് പരസ്യങ്ങള്‍ - 4000 വ്യൂ, 1000 സബ്സ്‌ക്രൈബര്‍ എന്ന നിലയിലെത്തിയാല്‍ നിങ്ങളുടെ യൂട്യൂബ് ചാനലിന് ആഡ്സെന്‍സ് എന്ന പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. വീഡിയോകള്‍ എത്രപേര്‍ കാണുന്നു എന്നനുസരിച്ചിരിക്കും പരസ്യവരുമാനം.
കാണികള്‍ ഏതുരാജ്യത്തുനിന്നാണെന്നത് അനുസരിച്ചും വരുമാനത്തില്‍ വ്യത്യാസംവരും. ഉദാ:, ഇന്ത്യയിലെ ഒരാള്‍ നിങ്ങളുടെ വീഡിയോ കാണുമ്ബോള്‍ ലഭിക്കുന്നതിലും കൂടുതല്‍ തുക ഗള്‍ഫ് പ്രേക്ഷകരില്‍നിന്ന് ലഭിക്കും.
അനുബന്ധപരസ്യങ്ങള്‍: ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ കച്ചവടക്കാരുടെ പരസ്യങ്ങള്‍. famebit.com പോലെയുള്ള സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്താല്‍, ചാനല്‍ കൈകാര്യം ചെയ്യുന്ന വിഷയത്തിന് ചേരുന്ന പരസ്യങ്ങള്‍ സ്വന്തമാക്കാം.ഇതിലൂടെ നമുക്ക് സ്വന്തമായി വരുമാനവും നേടാം.
https://www.facebook.com/Malayalivartha