ഇന്ത്യന്‍ കംമ്പ്യൂട്ടര്‍ സെക്യൂരിറ്റി റെസ്‌പോണ്‍സ് ടീം നൽകുന്ന മുന്നറിയിപ്പ് - ഈ 25 പാസ് വേർഡുകൾ ഉപയോഗിക്കരുത്
ഫേസ്ബുക്കിലും വാട്ട്സ് ആപ്പുകളിലും ജിമെയിലിലുമെല്ലാം നാം പാസ്സ് വെർഡുകൾ സെറ്റ് ചെയ്യാറുണ്ട്. നമുക്ക് ഓർക്കാൻ എളുപ്പമുള്ള പാസ് വേർഡുകളാണ് പൊതുവെ എല്ലാവരും തെരെഞ്ഞെടുക്കാറുള്ളത് . എന്നാൽ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത കുറെ പാസ്സ്വേർഡുകൾ ഉണ്ട്. നിങ്ങൾ സെറ്റ് ചെയ്ത പാസ്സ്വേർഡുകളിൽ ഇവയുണ്ടോ എന്ന് പരിശോധിക്കൂ . ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് അവ മാറ്റാൻ ഇന്ത്യന്‍ കംമ്പ്യൂട്ടര്‍ സെക്യൂരിറ്റി റെസ്‌പോണ്‍സ് ടീം മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു .
എളുപ്പം സൈബര്‍ ആക്രമണങ്ങള്‍ക്ക് വഴി തുറന്ന് നല്‍കുന്ന പാസ്വേര്‍ഡുകളുടെ പട്ടിക എല്ലാ വര്‍ഷവും ഐസിഎസ്ആര്‍ പുറത്തുവിടാറുണ്ട്. ഈ 25 പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നവര്‍ ഉടന്‍ തന്നെ അത് മാറ്റണമെന്നാണ് മുന്നറിയിപ്പ് പറയുന്നത്.
സൈബര്‍ ലോകം ഭയനാകമായ വൈറസുകളുടെ ഭീഷണിയിലാണ്. വാനാക്രൈ, പിയെച്ച തുടങ്ങിയ റാന്‍സംവെയറുകളുടെ ആക്രമണത്തില്‍ നിന്ന് സൈബര്‍ ലോകം ഇപ്പോഴും മുക്തി നേടിട്ടില്ല. അതുകൊണ്ട് തന്നെ സോഷ്യല്‍മീഡിയ അക്കൗണ്ട് ഇമെയില്‍ തുടങ്ങിയവയ്ക്കു പാസ്‌വേഡ് ഇടുമ്പോള്‍ ശ്രദ്ധ വേണം എന്ന് സാങ്കേതിക വിദഗ്ധര്‍ പറയുന്നു
ഒരു കോടിയോളം പാസ്‌വേഡുകള്‍ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഏറ്റവും അപകടകരമായ 25 പാസ്‌വേഡുകളുടെ ലിസ്റ്റ് ഉണ്ടാക്കിയത്. ഒട്ടും സുരക്ഷിതമല്ലെന്ന് ടീ പറയുന്ന പാസ്‌വേഡുകളാണ് ചുവടെ നല്‍കിയിരിക്കുന്നത്.
123456, 123456789, qwerty, 12345678, 111111, 987654321, qwertyyuiop, mynoob, 123321, 666666, 18atcskd2w, 1234567890, 1234567, password, 123123, 7777777, 1q2w3e4r, 654321, 555555, 3rjs1la7qe, google, 1q2w3e4r5t, 123qwe, zxcvbnm, 1q2w3e
https://www.facebook.com/Malayalivartha