എം.ടി യും അനുജ യും 2018 ലെ ഒ.എന്‍.വി പുരസ്‌കാര ജേതാക്കൾ
ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമി ഏർപ്പെടുത്തിയിട്ടുള്ള ഒ.എന്‍.വി. സാഹിത്യ പുരസ്‌കാരത്തിന് എം ടി വാസുദേവൻ നായർ അർഹനായി. മൂന്നു ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം. പതിറ്റാണ്ടുകളായി തന്റെ സാഹിത്യ സപര്യയിലൂടെ മലയാള മനസിന്റെ പ്രതിബിംബമായി മാറിയ എം.ടിക്ക് സര്‍ഗാത്മകതയുടെ വിവിധ തലങ്ങളിലെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് ഒ.എന്‍.വി. പുരസ്‌കാരം നല്‍കുന്നതെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഡോ. എം.എം.ബഷീര്‍ ചെയര്‍മാനും കെ.ജയകുമാര്‍, പ്രഭാവര്‍മ എന്നിവര്‍ അംഗങ്ങളുമായ ജഡ്ജിങ് പാനൽ ആണ് അവാര്‍ഡ് നിശ്ചയിച്ചത്.
അനുജ അകത്തുട്ടിന്റെ ‘അമ്മ ഉറങ്ങുന്നില്ല’ എന്ന കവിതാ സമാഹാരമാണ് യുവസാഹിത്യപ്രതിഭയ്ക്കുള്ള ഒ.എന്‍.വി പുരസ്‌കാരത്തിന് അർഹമായത്. 50,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഒ.എന്‍.വി.യുടെ ജന്മദിനമായ മെയ് 27-ന് ടാഗോര്‍ തിയേറ്ററില്‍ വെച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ നൽകി ആദരിക്കുന്നതാണ്.
https://www.facebook.com/Malayalivartha