ഹയർസെക്കൻഡറി/ നോണ് വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷ സെറ്റ് സെപ്റ്റംബർ 16നു നടക്കും
ഹയർസെക്കൻഡറി/ നോണ് വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷ സെറ്റ് സെപ്റ്റംബർ 16നു നടക്കും. എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളിക്കു തന്നെയാണ് ഇത്തവണയും പരീക്ഷാ ചുമതല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30
യോഗ്യത
അംഗീകൃത സർവകലാശാലയിൽനിന്ന് 50 ശതമാനം മാർക്കോടെ നേടിയ ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യ ഗ്രേഡ്, ബിഎഡ് എന്നിവയാണ് സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ നിശ്ചയിച്ചിട്ടുള്ള യോഗ്യതകൾ.
പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ പെടുന്നവർക്ക് അഞ്ചു ശതമാനം മാർക്ക് ഇളവുണ്ട്. ഇവർക്ക് ബിരുദാനന്തര ബിരുദത്തിന് രണ്ടാം ക്ലാസ് എന്ന നിബന്ധനയും ബാധകമല്ല. അടിസ്ഥാന യോഗ്യതയിൽ ഒന്നു നേടിയെങ്കിൽ അടുത്തത് ഈ അധ്യയനവർഷം നേടുമെങ്കിൽ അവരെയും അപേക്ഷയ്ക്കു പരിഗണിക്കും.
ഓണ്ലൈൻ രജിസ്ട്രേഷൻ
അപേക്ഷകർ എൽബിഎസ് സെന്ററിന്റെ വെബ്സൈറ്റിൽwww.lbsce ntre.org, www.lbscentre.com ഓണ്ലൈനായി രജിസ്റ്റർ ചെയ്തിരിക്കണം. ഇതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിൽ നല്കിയിട്ടുണ്ട്. ഫോട്ടോ അപ്ലോഡ് ചെയ്ത് വേണം രജിസ്ട്രേഷൻ നടത്താൻ.
അപേക്ഷിക്കുന്ന തീയിതിക്ക് ഒരു വർഷം മുൻപ് എടുത്ത ഫോട്ടോ അപ്ലോഡ് ചെയ്യണം. ഓണ്ലൈനായി രജിസ്റ്റർ ചെയ്തശേഷം അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് ഒപ്പ് രേഖപ്പെടുത്തി ഡയറക്ടർ, എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിൽ രജിസ്ട്രേഡ് ആയോ നേരിട്ടോ എത്തിക്കണം. പ്രിന്റൗട്ടിന്റെ ഒരു ഫോട്ടോ കോപ്പി അപേക്ഷകർ സൂക്ഷിക്കണം.
അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അയയ്ക്കേണ്ടതില്ല. എസ്സി/ എസ്ടി/ വിഎച്ച്/ പിഎച്ച് അപേക്ഷകർ ജാതി തെളിയിക്കുന്ന/ വൈകല്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം.
https://www.facebook.com/Malayalivartha