മിലിട്ടറി നഴ്സിംഗ് പരീക്ഷയിൽ ഒന്നാം റാങ്കിന്റെ തിളക്കം മലയാളി പെൺകുട്ടിയ്ക്ക്
പഠനം പൂർത്തിയാക്കി പരീക്ഷാഫലം വന്നപ്പോൾ മലയാളി പെൺകുട്ടി രേഷ്മ അജിത്തിന് കരസേനയുടെ സ്കൂൾ ഓഫ് നഴ്സിങ്ങിൽ നിന്നും ജിഎൻഎം ഒന്നാം റാങ്കോടെ വിജയത്തിളക്കം.പഠിച്ചിറങ്ങിയാൽ 100 ശതമാനവും ജോലി സാധ്യത ഉള്ളതാണ് മിലിട്ടറി നഴ്സിംഗ് പഠനം. എന്നാൽ അതിൽ തന്നെ പഠിച്ച ഒന്നാം റാങ്ക് കരസ്ഥമാക്കി വിജയം കൈവരിച്ചിരിക്കുകയാണ് ഈ മലയാളി പെൺകുട്ടി. കൊച്ചിയിലെ ഇടപ്പള്ളി സ്വദേശി രേഷ്മയ്ക് ബിഎഎംഎസ നു പ്രേവേശനം ലഭിച്ചിരുന്നു.
എന്നാൽ തിരഞ്ഞെടുത്തത് ഹരിയാനയിലെ പാഞ്ച്കുളയിലെ ചണ്ഡിമന്ദിർ സ്കൂൾ ഓഫ് നഴ്സിംഗ് കമാൻഡ് ഹോസ്പിറ്റലിലെ (ഡബ്ള്യുസി) ജിഎൻഎം കോഴ്സും. ജിഎൻഎം ഒന്നാം റാങ്കോടെ പാസ്സായ രേഷ്മ ഇനി ലഫ്റ്റനന്റ് കെ രേഷ്മ അജിത്തായി സായുധസേനയിലെ ഓഫീസറാകും.പുണെ മിലിട്ടറി ആശുപത്രിയിൽ നഴ്സിംഗ് ഓഫീസറായി ചേരാനുള്ള മുന്നോടിയിലാണ് ലഫ്റ്റനന്റ് കെ രേഷ്മ അജിത്. ഉദയംപേരൂർ എസ്എ ഡിപി ഹയർ സെക്കൻഡറി സ്കൂളിലാണ് രേഷ്മ പഠനം പൂർത്തിയാക്കിയത്.ഉടൻ തന്നെ ജോലിയിൽ പ്രവേശിക്കാൻ ഇരിക്കുന്ന രേഷ്മ തുടർന്നും പഠിക്കാൻ താത്പര്യപ്പെടുന്നു. ഓപ്പൺ കോഴ്‌സുകൾ ചെയ്യാൻ നിബന്ധനകളോ ബുദ്ധിമുട്ടുകളോ ഇല്ല.
ഏത് മേഖലയിലും സ്വന്തം കാല്പാടു പതിപ്പിക്കുന്നവരാണ് മലയാളികൾ. മിലിട്ടറി നഴ്സിംഗ് കോഴ്‌സിലും 40 ശതമാനത്തിലും മലയാളികൾ ആണ്. മിലിട്ടറി നേഴ്സ് ആകുവാൻ INC അംഗീകാരം ഉള്ള യൂണിവേഴ്സിറ്റിയിൽ നിന്നും നഴ്സിങ് പഠനം വിജയിച്ചിരിക്കണം.തുടർന്ന് എഴുത്ത് പരീക്ഷയും അഭിമുഖവും വൈദ്യ പരിശോധനയും ഉണ്ടായിരിക്കും.
സയൻസ് വിഷയത്തിൽ 50 ശതമാനത്തിൽ മുകളിൽ പ്ലസ് ടു ആദ്യഘട്ടത്തിൽ തന്നെ വിജയിച്ചവർക്കാണ് മിലിട്ടറി നഴ്സിംഗ് പരീക്ഷയിൽ അപേക്ഷിക്കാൻ ഉള്ള അർഹത.കൊച്ചി , തിരുവനന്തപുരം , കണ്ണൂർ എന്നിവിടങ്ങളിൽ ആണ് കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ. ജനറൽ ഇംഗ്ലീഷ് , ബിയോളജി , ഫിസിക്സ് , കെമിസ്ട്രി , ജനറൽ ഇന്റലിജൻസ് എന്നീ വിഷയങ്ങളിൽ നിന്നാണ് ചോദ്യങ്ങൾ. ആർമി , നേവി , എയർഫോഴ്സ് ആശുപത്രികളിൽ നിയമനം ലഭിക്കുന്നു.അഡ്മിഷൻ കാര്യങ്ങളും കൂടുതൽ വിവരങ്ങളും അറിയുവാൻ joinindianarmy.nic.in എന്ന വെബ്സൈറ്റ് നോക്കുക.
https://www.facebook.com/Malayalivartha