'വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലേൽ വളയും'... ഇന്ന് ലോക വായനാദിനം
ജൂണ്‍ 19 ലോകമെങ്ങും വായനാദിനമായി ആചരിക്കുന്നു.
'വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും.
വായിച്ചാല്‍ വിളയും, വായിച്ചില്ലേൽ വളയും'.
കവി കുഞ്ഞുണ്ണി മാഷിന്റെ ഈ വരികള്‍ വായനാദിനത്തില്‍ നമുക്കേവര്‍ക്കും ഒന്നു കൂടി ഓര്‍ക്കാം...
വായന ചിലര്‍ക്ക് വിനോദമാണെങ്കില്‍ ചിലര്‍ക്ക് ലഹരിയാണ്. ഇതു തിരിച്ചറിഞ്ഞ് മലയാളിയെ വായനയുടെ അത്ഭുതലോകത്തിലേക്കു കൈപിടിച്ചുയര്‍ത്തിയ മഹാനാണ് പി.എന്‍. പണിക്കര്‍. അദ്ദേഹത്തിന്‍റെചരമ ദിനമായ ജൂണ്‍ 19 മലയാളികള്‍ വായനാദിനമായി ആചരിക്കുന്നു.
വായന പല തരത്തിലുണ്ട്. പുസ്തകങ്ങള്‍ വായിക്കുന്നതുപോലെ തന്‍റെ ചുറ്റുപാടുകളും വായിക്കാം, പ്രകൃതിയെ വായിക്കാം, നല്ല മനുഷ്യരെ വായിക്കാം.
വായന മനുഷ്യനെ പൂര്‍ണ്ണനാക്കുന്നു. അറിവു പകരുന്നതിനോടൊപ്പം നമ്മുടെ സംസ്‌ക്കാരത്തെ തിരിച്ചറിയാനും വായന സഹായിക്കുന്നു. ഭാഷയെ തൊട്ടറിയാനും, അനുഭവിച്ചറിയാനും നാം പുതുതലമുറയെ സന്നദ്ധരാക്കണം..
അക്ഷരങ്ങളുടെ ലോകത്തേക്കു നാം ചെല്ലുമ്പോള്‍ വിജ്ഞാനത്തിന്റേയും, വൈവിധ്യത്തിന്റേയും വാതായനങ്ങള്‍ നമുക്കു മുന്നില്‍ തുറക്കുന്നു. . ഭാഷയുടെ നിലനില്‍പ്പിനെ പറ്റി ചിന്തിക്കാന്‍ ഈ വായനാദിനം ഏവര്‍ക്കും അവസരമൊരുക്കട്ടെ.
https://www.facebook.com/Malayalivartha