ഷാരൂഖും വാങ്ങി 10 കോടിയുടെ ബോംബ് പ്രൂഫ് കാര്‍
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍ 10 കോടിയുടെ ബോംബ് പ്രൂഫ് കാര്‍ വാങ്ങി. വിവിഐപികള്‍ക്കു വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഈ കാര്‍ ബോംബ്പ്രൂഫും ഒപ്പം ബുള്ളറ്റ് പ്രൂഫുമാണ്. സുരക്ഷാ പ്രശ്‌നങ്ങള്‍കാരണമാണ് കിംങ് ഖാന്‍ ബോംബ് പ്രൂഫ് കാര്‍ വാങ്ങിയത്.
ഷാരൂഖുമായി അടുത്തബന്ധം പുലര്‍ത്തുന്ന അലി മൊറാനിയുടെ വീട്ടില്‍ രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് വെടിവെയ്പ്പ് നടന്നിരുന്നു. മൊറാനിയുടെ ബിഎംഡബ്ലു കാറിന് നേരെയും വീടിന് നേരെയും അന്ന് ആക്രമണമുണ്ടായിരുന്നു. നേരത്തെ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ആമിര്‍ ഖാനും ഇതേഗണത്തില്‍പ്പെട്ട ബോംബ്പ്രൂഫ് കാര്‍ മേടിച്ചിരുന്നു.
മെഴ്‌സെഡീസ് ബെന്‍സ് എസ് 600 സീരീസില്‍പ്പെടുന്ന കാര്‍ ഈ രീതിയില്‍ മാറ്റിയെടുത്തപ്പോള്‍ ഏകദേശം 10 കോടിയോളം(1.6മില്യണ്‍) രൂപ ചെലവായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha