റിലീസ് ചെയ്‌ത് ഒരാഴ്‌ചകൊണ്ട് ഹാപ്പി ന്യൂ ഇയര്‍ നേടിയത് 108 കോടി
റിലീസ് ചെയ്‌ത് ഒരാഴ്‌ചക്കിടെ കളക്ഷനില്‍ റെക്കോഡിട്ട് ഷാരൂഖ് ഖാന്‍ നായകനായെത്തിയ ദീപാവലി ചിത്രമായ ഹാപ്പി ന്യൂ ഇയര്‍ . ആദ്യ ആഴ്‌ചയില്‍ ചിത്രത്തിന് 108 കോടി രൂപ കളക്ഷന്‍ കിട്ടിയെന്നാണ് റിപ്പോര്‍ട്ട്.
പ്രദര്‍ശനത്തിനെത്തിയ എല്ലാ കേന്ദ്രങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്‌ത ദിവസം 45 കോടിയായിരുന്ന ചിത്രത്തിന്റെ കളക്ഷന്‍.
മേം ഹൂം നാ, ഓം ശാന്തി ഓം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫറാഖാനും ഷാറുഖും ഒന്നിക്കുന്ന ചിത്രമാണ് ഹാപ്പി ന്യൂ ഇയര്‍. ദിപീക പദുക്കോണ്‍ , അഭിഷേക് ബച്ചന്‍, ബൊമാന്‍ ഇറാനി, സോനു സൂദ്, വിവാന്‍ ഷാ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha