ഐശ്വര്യയ്ക്ക് ഇന്ന് പിറന്നാള്‍
ബോളിവുഡ് സ്വപ്‌ന സുന്ദരി ഐശ്വര്യാ റായി ബച്ചന് ഇന്ന് പിറന്നാള്‍. ഇപ്പോഴും മധുരപ്പതിനേഴിന്റെ സൗന്ദ്യര്യം തുളുമ്പുന്ന താരത്തിന് ഇന്നു തികയുന്നത് 41 വയസ്. ലോകത്തില്‍ ഏറ്റവും സൗന്ദര്യമുള്ള വനിത എന്നാണ് മാധ്യമങ്ങള്‍ ആഷിനെ വിശേഷിപ്പിക്കുന്നത്. 1994ലെ ലോകസുന്ദരി പട്ടത്തില്‍ നിന്നും ഐശ്വര്യ പടികള്‍ ചവിട്ടിക്കയറിയത് ബോളിവുഡിലെ താരപീഠത്തിലേക്കായിരുന്നു. പിന്നീട് ബച്ചന്‍ കുടുംബത്തിന്റെ മരുമകളായി കയറിച്ചെന്നപ്പോള്‍ സിനിമകളുടെ എണ്ണം കുറച്ചുവെങ്കിലും ഇപ്പോഴും ആഷ് തന്നെയാണ് ബോളിവുഡിന്റെ ഇഷ്ടനായിക.
ഐശ്വര്യയുടെ ആദ്യ ചിത്രം 1997ല്‍ മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍ ആയിരുന്നു. വാണിജ്യ സിനിമകളില്‍ ഐശ്വര്യയുടെ ആദ്യ വിജയം നേടിയ ചലച്ചിത്രം 1998ല്‍ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം ജീന്‍സ് ആണ്. സഞ്ചയ് ലീലാ ബന്‍സാലിയുടെ ഹം ദില്‍ ദേ ചുകേ സനം എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡിലെത്തി. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. തുടര്‍ന്ന് സഞ്ചയ് ലീലാ ബന്‍സാലിയുടെ അടുത്ത ചിത്രമായ ദേവദാസിലും ഐശ്വര്യ അഭിനയിച്ചു. പൂച്ചക്കണ്ണൂള്ള ഈ സുന്ദരി പിന്നീട് ബോളിവുഡിന്റെ താരറാണിയായി മാറുകയായിരുന്നു.
2002ല്‍ പുറത്തിറങ്ങിയ ദേവദാസിലെ അഭിനയത്തിലൂടെ ഐശ്വര്യ മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും കരസ്ഥമായി. തുടര്‍ന്ന് ആഷ് ഹിന്ദിയില്‍ സജീവമായി. ഇതോടൊപ്പം തമിഴ്, ബംഗാളി സിനിമകളിലും െ്രെപഡ് ആന്‍ പ്രിജുഡൈസ് (2003), മിസ്ട്രസ് ഓഫ് സ്‌പൈസസ് (2005), ലാസ്റ്റ് റീജിയന്‍ (2007) എന്നീ രാജ്യാന്തര സിനിമകളിലും അഭിനയിക്കുകയുണ്ടായി. 2009ല്‍ രാജ്യം ഐശ്വര്യ റായിയെ പദ്മശ്രീ നല്‍കി ആദരിച്ചു.
വിവാഹത്തിനു ശേഷം സിനിമകളുടെ എണ്ണം കുറച്ച നടി മകളുടെ ജനനത്തിനു ശേഷം അഭിനയരംഗത്തു നിന്ന് ഇടവേളയെടുത്തിരുന്നു. എങ്കിലും ഇടയ്ക്കിടെ പരസ്യ ചിത്രങ്ങളിലും പൊതുപരിപാടികളിലും പങ്കെടുത്ത് തന്റെ സാന്നിദ്ധ്യം സജീവമാക്കിയിരുന്നു. ഭര്‍ത്താവ് അഭിഷേക് ബച്ചനും മകള്‍ ആരാധ്യയും ചേര്‍ന്ന സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്ന ആഷ് ഇടവേളക്ക് ശേഷം വീണ്ടും സിനിമകളില്‍ സജീവമാകുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha