ബോളിവുഡ് നടന്‍ സദാശിവ അമ്രാപുര്‍ക്കര്‍ അന്തരിച്ചു
ബോളിവുഡ് നടന്‍ സദാശിവ അമ്രാപുര്‍ക്കര്‍ (64) അന്തരിച്ചു.മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച സദാശിവിന്റെ സ്വദേശമായ അഹമ്മദ്‌നഗറില്‍ നടക്കും.
ഹിന്ദി സിനിമയിലൂടെയാണ് അമ്രാപുര്‍ക്കര്‍ അഭിനയം രംഗത്ത് കടന്നുവന്നത്. അര്‍ധ് സത്യ, സഡക് എന്നി സിനിമകളിലെ അഭിനയത്തിന് ഫിലിം ഫെയര്‍ അടക്കമുള്ള പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മികച്ച സഹനടന്‍ (അര്‍ധ് സത്യ), മകിച്ച വില്ലന്‍ (അര്‍ധ് സത്യ) എന്നിവക്കായിരുന്നു പുരുസ്‌കാരങ്ങള്‍. ആന്‍ഖേന്‍, ഇഷ്‌ക്, കൂലി നമ്പര്‍: 1, ഗുപ്ത്: ദ് ഹിഡന്‍ ട്രൂത്ത് എന്നിവ അമ്രാപുര്‍ക്കര്‍ അഭിനയിച്ച മറ്റ് മികച്ച സിനിമകള്‍.
പിന്നീട് ഹിന്ദിയില്‍ നിന്ന് മറാത്തി സിനിമയിലേക്ക് ചുവടുമാറി. 2013 പുറത്തിറങ്ങിയ ബോംബെ ടാക്കീസ് ആണ് അവസാന സിനിമ. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി സമൂഹ്യ പ്രവര്‍ത്തനങ്ങളിലും അമ്രാപുര്‍ക്കര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഭാര്യയും മൂന്നു മക്കളുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha