ജയയ്ക്ക് വേണ്ടി ഞങ്ങള്‍ മാപ്പ് പറയുന്നു
ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രം ഹാപ്പി ന്യൂ ഇയറിനെപ്പറ്റി മോശം അഭിപ്രായം പറഞ്ഞ ജയ ബച്ചന് വേണ്ടി ഷാറൂഖിനോട് മാപ്പ് പറയാന്‍ ബച്ചന്‍ കുടുംബം. ഹാപ്പി ന്യൂ ഇയര്‍ തല്ലിപൊളിയാണെന്നും താന്‍ കണ്ട ഏറ്റവും അര്‍ഥശൂന്യമായ ചിത്രമാണിതെന്നും ജയാ ബച്ചന്‍ വിമര്‍ശിച്ചിരുന്നു. ഷാറൂഖ് ഖാനുമായി വലിയ അടുപ്പമുണ്ടായിരുന്ന ബച്ചന്‍ കുടുംബത്തെ, ഈ പ്രസ്താവന ധര്‍മ്മ സങ്കടത്തിലാക്കിയിരിക്കുകയാണ്.
ഈ പ്രസ്താവനക്ക് ശേഷം ഷാരൂഖിനെ ബന്ധപ്പെടാന്‍ ബച്ചന്‍ കുടുംബത്തിലെ ജയാ ബച്ചന്‍ ഒഴികെയുള്ള എല്ലാവരും ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാല്‍ പലതരത്തിലും അവരുടെ ഖേദപ്രകടനങ്ങള്‍ അവര്‍ ഷാരൂഖിനെ അറിയിച്ചു.
ഷാരൂഖിന്റെ ഫോണിലേക്ക് ബിഗ് ബി ഖേദമറിയിച്ച് മെസ്സേജ് അയച്ചപ്പോള്‍, നേരിട്ട് മാപ്പ് പറയാനായിരുന്നു അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും തീരുമാനം. ഇതിനായി ഇരുവരും ഷാരൂഖ് ഖാന്റെ വീട്ടില്‍ നേരിട്ട് എത്തിയെങ്കിലും അദ്ദേഹം അവിടെയുണ്ടായിരുന്നില്ല. ഒടുവില്‍ ഗൗരിയുടെ ആതിഥ്യം സ്വീകരിച്ച് അവരെ വിവരം ധരിപ്പിച്ച് മടങ്ങുകയായിരുന്നു.
എന്തായാലും തന്റെ ചിത്രത്തെ ഇത്തരത്തില്‍ അധിക്ഷേപിച്ചതില്‍ ഒട്ടും സന്തോഷവാനല്ല ഷാരൂഖ്. തന്റെ അതൃപ്തി കഴിഞ്ഞ ദിവസം അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു. ജയാ ബച്ചന്റെ പ്രസ്താവന ഖാന്‍, ബച്ചന്‍ ബന്ധത്തില്‍ വിള്ളല്‍ വരുത്തിയെന്നാണ് സംസാരം.
ദീപാവലി റിലീസായി തിയറ്ററുകളിലെത്തിയ ചിത്രം ഇതുവരെ വാരിക്കൂട്ടിയത് 300 കോടിയിലധികം രൂപയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha