സ്‌ലംഡോഗ് മില്യനര്‍ താരങ്ങളായ ഫ്രീഡ പിന്റോയും ദേവ് പട്ടേലും ആറുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ പിരിയുന്നു
ദേവ് പട്ടേലില്ലാതെ ഫ്രീഡ പിന്റോ തന്റെ മുപ്പതാം ജന്മദിനാഘോഷം വ്യവസായി സിദ്ധാര്‍ഥ് മല്യയോടപ്പം ആഘോഷിച്ചത് സിനിമാ ലോകം അബരപ്പുണ്ടാക്കിയിട്ടുണ്ട്. ഇരുമെയ്യാണെങ്കിലും തങ്ങള്‍ ഒന്നാണ് എന്ന് പറയുന്നതുപോലെയായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്.
\'സ്‌ലംഡോഗ് മില്യനര്‍ താരങ്ങളായ ഫ്രീഡ പിന്റോയും ദേവ് പട്ടേലും ആറുവര്‍ഷത്തെ ഡേറ്റിങ്ങിനൊടുവില്‍ വേര്‍പിരിയുന്നത്. തന്റെ മുപ്പതാം പിറന്നാള്‍ ഫ്രീഡ ആഘോഷിച്ചതു ദേവ് പട്ടേലിനെ ഒഴിവാക്കിയാണ്. ഇതാണ് ഇവരുടെ പ്രണയം തകരുന്നതായി വാര്‍ത്തകള്‍ വരുന്നത്.
2008ല്‍ \'സ്‌ലംഡോഗ് മില്യനര്‍ സിനിമയുടെ സെറ്റിലാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയത്. ആ പരിചയം അടുപ്പമായി, അടുപ്പം പ്രണയമായി. ഇരുവരെയും പലയിടത്തും ഒന്നിച്ചു കണ്ടതോടെ ഗോസിപ്പുകള്‍ പരന്നു. ഫ്രീഡയെക്കാള്‍ ആറുവയസ്സു കുറവാണു ദേവിനെന്നത് പ്രണയത്തിനു തടസ്സമായില്ല. പ്രണയത്തിലാണെന്ന് ഇരുവരും തുറന്നുപറയുകയും ചെയ്തതോടെ ഗോസിപ്പുകള്‍ അടങ്ങി. വലന്റൈന്‍സ് ദിനം ആഘോഷിക്കാന്‍ ഇരുവരും വിസമ്മതിച്ചു - \'എല്ലാ ദിവസവും പ്രണയം ആഘോഷിക്കണം എന്നായിരുന്നു ഇവരുടെ വാദം. ഒരുമിച്ച് ജീവിക്കണമെന്നാഗ്രഹിച്ചര്‍ ഇപ്പോള്‍ ഇങ്ങനെയായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha