ഷാരൂഖിനെതേടി പാകിസ്ഥാന്‍ നായിക
ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ പാക്കിസ്ഥാനില്‍ നിന്ന് വീണ്ടുമൊരു നടി കൂടി എത്തുന്നു. പാക് നടി മഹിറ ഖാന്‍ ആണ് രാഹുല്‍ ധൊലാകിയ സംവിധാനം ചെയ്യുന്ന റെയിസ് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറാനൊരുങ്ങുന്നത്.ചിത്രത്തില്‍ ഷാരൂഖ് ഖാനാണ് മഹിറ ഖാന്റെ നായകന്‍. ഷാരൂഖും നവാസുദ്ദീന്‍ സിദ്ദിഖിയും നായകന്മാരാകുന്ന റായീസ് എന്ന ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍ സുന്ദരികളായ സോനം കപൂറിനെയും കൃതി സാനനേയുമൊക്കെ വെട്ടിയാണ് മഹിറ നായികയാവുന്നതെന്നാണ് റിപ്പോര്‍ട്ട്.
വീഡിയോ ജോക്കിയും പാക്കിസ്ഥാനിലെ ടെലിവിഷന്‍ പരമ്പരകളില്‍ നിത്യസാന്നിദ്ധ്യവുമാണ് മഹിറ ഖാന്‍. സീ സിന്ദഗി ചാനലില്‍ സംപ്രഷണം ചെയ്ത് ഹംസഫര്‍ എന്ന പാക്കിസ്ഥാന്‍ നാടകത്തിലൂടെ ഇന്ത്യാക്കാര്‍ക്കും പരിചിതയാണ് മഹിറ. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയും കൂടിയാണവര്‍. യാഷ്‌രാജ് ഫിലിംസിന്റെ ഫാന്‍ എന്ന സിനിമയില്‍ അഭിനയിക്കുന്ന ഷാരൂഖിന്റെ തിരക്ക് ഫെബ്രുവരിയോട് കൂടി കഴിയും. അതിനു ശേഷമാവും സിനിമയുടെ ഷൂട്ടിങ് തുടങ്ങുക. മുംബയിലും ഗുജറാത്തിലുമായാണ് ഷൂട്ടിങ് നടക്കുക.
പാക്കിസ്ഥാന്‍ നിന്നെത്തിയ നായികമാരായ വീണാമാലിക്, നര്‍ഗീസ് ഫക്രി, മീര എന്നീ നായികമാര്‍ക്ക് പിന്നാലെയാണ് മഹീറയും ബോളിവുഡിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നത്. കറാച്ചി സ്വദേശിയായ മഹിറ ഏറ്റവും ഒടുവില്‍ അഭിനയിച്ചത് ഷോയ്ബ് മന്‍സൂര്‍ സംവിധാനം ചെയ്ത ബോല്‍ എന്ന സിനിമയിലായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha