പികെ പ്രദര്‍ശിപ്പിക്കുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു
പികെയ്ക്ക് ഇനി അല്‍പം വിശ്രമിക്കാം. അമീര്‍ഖാന്‍ ചിത്രമായ പികെയുടെ പ്രദര്‍ശനം തല്‍ക്കാലത്തേക്ക നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. ഹൈന്ദവ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഹൈന്ദവ സംഘടനകള്‍ ദേശവ്യാപകമായി പ്രതിഷേധങ്ങളും തിയേറ്ററുകള്‍ക്കുനേര്‍ക്ക് ആക്രമണങ്ങളും നടത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
ഗുജറാത്തിലും മധ്യപ്രദേശിലും ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം തിയേറ്റര്‍ ആക്രമണത്തിലാണ് അവസാനിച്ചത്. പികെ പ്രദര്‍ശിപ്പിക്കുന്ന തിയറ്റര്‍ ഉടമകളെ വിശ്വഹിന്ദു പരിഷത് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതിനാലാണ് പ്രദര്‍ശനം നിറുത്തിവയ്ക്കാന്‍ തിയറ്റര്‍ ഉടമകള്‍ തീരുമാനിച്ചത്. ഹൈന്ദവവികാരത്തെ മുറിപ്പെടുത്തിയ സിനിമാ നിര്‍മാതാക്കള്‍ക്കെതിരേ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നു വിഎച്ച്പി നേതാവിന്റെ പേരില്‍ തിയറ്റര്‍ ഉടമകള്‍ക്കു നല്‍കിയ കത്തില്‍ പറയുന്നു.
പികെ എന്ന സിനിമ നിര്‍മിക്കാനുള്ള പണം എവിടെനിന്നാണു ലഭിച്ചതെന്നു കണ്ടെത്തണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടു. ദുബായിലെ അധോലോകമാണോ പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയാണോ പണം നല്‍കിയതെന്നു ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
അടുത്തിടെ ചിത്രം കണ്ട ബിജെപി നേതാവ് എല്‍.കെ. അഡ്വാനി സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ചിരുന്നു. അതിമനോഹരവും മികവുറ്റ സന്ദേശം നല്‍കുന്ന സിനിമയെന്നാണ് അദ്ദേഹം ചിത്രത്തെ വിശേഷിപ്പിച്ചത്. എല്ലാവരും ഈ ചിത്രം കാണണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ചിത്രം നിര്‍മിച്ച രാജ്കുമാര്‍ ഹിരാനിക്കും വിധു ചോപ്രയ്ക്കും പ്രത്യേകം അഭിനന്ദനവും അദ്ദേഹം അറിയിക്കുകയുണ്ടായി.
ഇതേതുടര്‍ന്ന് അഡ്വാനിക്കെതിരേയും ഹിന്ദു സംഘടനകള്‍ രംഗത്തെത്തി. അഹമ്മദാബാദ്, ഭോപ്പാല്‍, ആഗ്ര, ജമ്മു എന്നിവിടങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ ചിത്രത്തിനെതിരേ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ഡിസംബര്‍ 19-നാണ് ചിത്രം റിലീസ് ചെയ്തത്.
ബോക്‌സ് ഓഫീസില്‍ ചിത്രത്തിന് റെക്കോര്‍ഡ് കളക്ഷനാണ് ലഭിച്ചത്. പുറത്തിറങ്ങുന്നതിനുമുമ്പു തന്നെ ഈ ചിത്രം ചര്‍ച്ചാ വിഷയമായിരുന്നു. നഗ്നനായി നില്‍ക്കുന്ന അമീര്‍ഖാന്‍ ഒരു റേഡിയോ ഉപയോഗിച്ച് തന്റെ സ്വകാര്യഭാഗങ്ങള്‍ മറച്ചുപിടിക്കുന്നതായുള്ള ചിത്രത്തിന്റെ പോസ്റ്റര്‍ വലിയ വിവാദമായിരുന്നു.
പ്രേക്ഷകര്‍ ചിത്രം കണ്ടതിനാല്‍ വിവാദമെന്നു അവകാശപ്പെടുന്ന ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നുള്ള ആവശ്യം സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ചില്ല.ഹൈന്ദവ മതവികാരം വ്രണപ്പെടുത്തിയതിന് അമീര്‍ഖാനെ ജയിലിലടയ്ക്കണമെന്ന് ബാബാ റാം ദേവും ആവശ്യപ്പെട്ടിരുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha