നടി തബു പോലീസാകുന്നു
പ്രിയ നടി തബു പോലീസാകുന്നു. ജീവിതത്തില്‍ അല്ല സിനിമയിലാണ് പോലീസ് വേഷത്തില്‍ തബു എത്തുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്തു മലയാളത്തില്‍ മെഗാഹിറ്റായ ദൃശ്യത്തിന്റെ ഹിന്ദിയിലാണ് തബു പോലീസ് വേഷത്തില്‍ എത്തുന്നത്. അജയ് ദേവ്ഗണ്‍ നായകനാകുന്ന ചിത്രത്തില്‍ നടി തബു വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പോലീസ് വേഷത്തിലാണ് തബു ചിത്രത്തില്‍ അഭിനയിക്കുക.
ഹെയ്ദര്‍ എന്ന ചിത്രത്തില്‍ ഷാഹിദ് കപൂറിന്റെ അമ്മയുടെ വേഷം അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രശംസകള്‍ ഏറ്റുവാങ്ങിയ തബുവിന്റെ അടുത്ത ചിത്രം കൂടിയാണിത്. മലയാള ത്തിലും തമിഴി ലും കന്നടയിലും നടി ആശാ ശരത്ത് അവതരിപ്പിച്ച ഐജിയുടെ വേഷമാണ് തബു ചെയ്യുന്നത്. നിഷികാന്ത് കമത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം തന്നെ ആരംഭി ക്കും. 2015ന്റെ രണ്ടാം പകുതിയോടെ ചിത്രം റിലീസ് ചെയ്യാനാണ് നിര്‍മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha