രണ്‍വീര്‍ സിംങും വിഷാദ രോഗത്തിന് ചികിത്സ തേടിയതായി റിപ്പോര്‍ട്ട്
ബോളിവുഡ് നടി ദീപിക പദുകോണിനെ കൂടാതെ കാമുകനും ബോളിവുഡ് താരവുമായ രണ്‍വീര്‍ സിംങും വിഷാദ രോഗത്തിനെതിരെ പോരാടിയതായി റിപ്പോര്‍ട്ടുകള്‍. ദീപികയെ പോലെ തന്നെ സുഹൃത്തിന്റെ ആത്മഹത്യ തന്നെയാണ് രണ്‍ബീറിനെയും വിഷാദവസ്ഥയില്‍ എത്തിച്ചിരിക്കുന്നത്. എന്നാല്‍ വിഷാദവസ്ഥയിലൂടെ കടന്ന് പോയ ദീപികയുടെയടക്കം പിന്തുണ കൊണ്ടാണ് രണ്‍വീര്‍ ഇതില്‍ നിന്നും മുക്തനായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
താന്‍ വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നും എന്നാല്‍ തന്റെ പ്രശ്‌നങ്ങള്‍ സ്വയം കണ്ടെത്തുകയും വിദഗ്ദ്ധ ചികിത്സയിലൂടെ രോഗത്തില്‍ നിന്ന് മുക്തയായതായും ദീപിക പരസ്യമായി പ്രസ്താവിച്ചിരുന്നു. നേരത്തെ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ദീപിക ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. തുടക്കത്തില്‍ വിഷാദ രോഗം ഉള്ളതായി അംഗീകരിക്കാന്‍ തയ്യാറായില്ലെന്നും പിന്നീട് ഹാപ്പി ന്യൂ ഇയര്‍ ചിത്രീകരണ വേളയിലടക്കം കടുത്ത വിഷാദം ബാധിച്ചിരുന്നതിനാല്‍ മരുന്നുകളും കൗണ്‍സിലിംഗുമാണ് തന്നെ രക്ഷിച്ചതെന്നും ദീപിക വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha