ബൈക്ക് യാത്രക്കാരിയെ കാറിടിച്ച് പരിക്കേല്‍പ്പിച്ച നടി പൂജാ ഗാന്ധി ഒളിവില്‍
ബൈക്ക് യാത്രക്കാരിയെ കാറിടിച്ച് പരിക്കേല്‍പ്പിച്ച കന്നട സിനിമാനടി ഒളിവില്‍. കന്നട സിനിമാ നടി പൂജാ ഗാന്ധിയാണ് ഒളിവില്‍പോയിരിക്കുന്നത്. വ്യാഴാഴ്ച തെക്കന്‍ ബംഗളൂരുവിലെ ജയാനഗറിലാണ് അപകടം ഉണ്ടായത്. കുടുംബാംഗങ്ങളുമായി വീട്ടിലേക്ക് പോകുമ്പോള്‍ പൂജയുടെ കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ വര്‍ഷ (50) യ്ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ എത്തിച്ചശേഷം പൂജ മുങ്ങി. വീട് പൂട്ടി ഇവര്‍ സ്ഥലത്തുനിന്നും മാറിയിരിക്കുകയാണ്. പൂജയുടെ എല്ലാ ഫോണുകളും സ്വിച്ച് ഓഫാണ്. ഗുരുതരമായി പരിക്കേറ്റ വര്‍ഷ ഐസിയുവിലാണ്. സംഭവത്തില്‍ വര്‍ഷയുടെ ബന്ധുക്കള്‍ പൂജയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha