അമീര്‍ ഖാന്‍ വീണ്ടും ഞെട്ടിക്കാന്‍ വരുന്നു
അമീര്‍ ഖാന്‍ വയസനായി. യഥാര്‍ത്ഥത്തില്‍ ആമിര്‍ ഖാന്റെ രൂപം ഇങ്ങനെയല്ല. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ദംഗലില്‍ ആണ് ആമിര്‍ മധ്യവയസ്‌കനായി എത്തുന്നത്. വയസനായാല്‍ മാത്രം പോര വയസുകാലത്ത് ഗുസ്തി പിടിക്കാനും പോകുന്നുണ്ട്. വ്യത്യസ്ത വേഷങ്ങളില്‍ എത്തി ആരാധകരെ ഞെട്ടിപ്പിക്കുന്ന ആമിര്‍ ഖാന്‍ ഏതു രൂപത്തിലും പ്രത്യക്ഷപ്പെടാം. പികെ എന്ന ചിത്രത്തിലൂടെ ഞെട്ടിച്ച ആമിര്‍ ഖാന് ഇനി കിളവനായും ഞെട്ടിപ്പിക്കും.വീണ്ടും ആരാധകരെ അമ്പരിപ്പിക്കാന്‍ തന്നെയാണ് താരത്തിന്റെ പുറപ്പാട്.
അമിര്‍ ഖാന്റെ പുതിയ ഫോട്ടോ പുറത്തുവന്നപ്പോള്‍ തന്നെ ആരാധകര്‍ ഞെട്ടി. ഇനി എന്തു അത്ഭുതമായിട്ടാണോ സംഭവിക്കുന്നത്. അമിര്‍ ഖാനില്‍ നിന്നും അത്രമാത്രം ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. ചിത്രത്തില്‍ അച്ഛന്റെ റോളാണ് ആമിര്‍ കൈകാര്യം ചെയ്യുന്നത്. അതും രണ്ടു പെണ്‍കുട്ടികളുടെ പിതാവ്. സൂപ്പര്‍സ്റ്റാറുകള്‍ അച്ഛനമ്മമാരുടെ വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ മടിക്കുമ്പോള്‍ ആമിറിന് അതൊന്നും പുത്തരിയല്ല. ചിത്രത്തിനുവേണ്ടി ഗുസ്തി പരിശീലനത്തിലാണ് ആമിര്‍ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
എല്ലാ കണക്കുകൂട്ടലുകളെയും വിമര്‍ശനങ്ങളെയും മറികടന്ന് പി.കെ ബോക്‌സ് ഓഫീസില്‍ തകര്‍ത്ത് ഓടുന്നതിന്റെ ആത്മവിശ്വാസത്തിലാണ് താരം. എല്ലാ സിനിമകളും ഒന്നിനൊന്ന് വ്യത്യസ്തമാകണം എന്ന് താരത്തിന് നിര്‍ബന്ധമുണ്ട്. അതിനാലാണ് ഇങ്ങിനെ പരീക്ഷണങ്ങള്‍ നടത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha