ഫെബ്രുവരി 15 ചരിത്രതീയതിയാണെന്ന് ബിഗ്ബി
പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള കളി ആവേശത്തോടെയാണ് ഒരോ ഇന്ത്യന്‍ പൗരനും ആസ്വാദിച്ചത്. ഇന്ത്യ വിജയിക്കണമെന്ന് മാത്രമായിരുന്നു ഓരോ ഇന്ത്യക്കാരന്റെയും മനസ്സില്‍ ഇന്നലെ കടന്ന് പോയതും. ഇന്ത്യയുടെ തിളക്കമാര്‍ന്ന വിജയം സാധാരണക്കാര്‍ മുതല്‍ വലിയവര്‍ വരെ ഒരുമിച്ച് ആഘോഷിച്ചു. പാക്കിസ്ഥാനിനെതിരെ മത്സരിച്ച് ഇന്ത്യ വിജയതിളക്കത്തില്‍ എത്തിയപ്പോള്‍ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് പറയാന്‍ പറ്റാത്ത സന്തോഷമായിരുന്നു.
സാമൂഹ്യമാധ്യമമായ ട്വിറ്ററിലൂടെയാണു ബിഗ്ബി സന്തോഷം അറിയിച്ചത്. \'ഇന്ത്യ വിജയിച്ചു, എന്റെ രണ്ടാമത്തെ പ്രവചനം സത്യമാകുന്നു. ഫെബ്രുവരി 15 എനിക്കു ചരിത്രതീയതിയാണ്. 46 വര്‍ഷം മുമ്പ്, 1969ല്‍ സിനിമാരംഗത്തേക്കു ഞാന്‍ കടന്നുവന്ന ദിവസമാണിത്. തുടര്‍ന്നുള്ള കളികള്‍ക്കും ഇന്ത്യന്‍ ടീമിന് ഇതേ വിജയം ആവര്‍ത്തിക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു, ജയ് ഹിന്ദ്\' ഇങ്ങനെയണ് ബച്ചന്‍ ട്വീറ്റിലൂടെ സന്തോഷം അറിയിച്ചത്.
ഫെബ്രുവരി 15 എന്ന തീയതി ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് വളരെയേറെ പ്രത്യേകതയുള്ള ഒരു ദിവസമാണ്. 46 വര്‍ഷങ്ങള്‍ക്കു മുമ്പ് ആദ്യത്തെ സിനിമയ്ക്കായി അദ്ദേഹം കരാര്‍ ഒപ്പുവച്ച ദിനമാണു ഫെബ്രുവരി 15. ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യ നേടുന്ന തുടര്‍ച്ചയായ ആറാം ജയത്തിനാണു ഫെബ്രുവരി 15ന് അഡ്‌ലെയ്ഡ് സാക്ഷ്യം വഹിച്ചത്. പാക്കിസ്ഥാനെതിരെ 76 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്.
ആദ്യം ബാറ്റിംഗ് കരുത്തറിയിച്ചും പിന്നീട് ബൗളിംഗിനെക്കുറിച്ചുള്ള ആശങ്കകള്‍ കാറ്റില്‍പ്പറത്തിയുമാണ് ഇന്ത്യ വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നേടിയത് 50 ഓവറില്‍ 300 റണ്‍സ്. മറുപടി ബാറ്റിംഗില്‍ പാക്കിസ്ഥാന് 47 ഓവറില്‍ 224 റണ്‍സ് മാത്രമാണ് നേടാനായത്. ഏതായാലും ഇന്ത്യ ജയിച്ചു എന്നതില്‍ ഓരോ ഇന്ത്യക്കാരനും മനം നിറയെ അഭിമാനിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha