ആഷിഖി 2 വിലെ പ്രണയജോഡികള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു: ശ്രദ്ധാ കപൂറും ആദിത്യ റോയ് കപൂറും ഇനി രണ്ട് വഴിക്ക്
പ്രണയം പകുതിയില്‍ വച്ച് തകരുക എന്നത് ബോളിവുഡില്‍ വലിയ സംഭവമൊന്നുമല്ല. നിരവധി പ്രണയജോഡികളാണ് പ്രണയം വലിച്ചെറിഞ്ഞ് പകുതിയില്‍ വച്ച് പോയിട്ടുള്ളത്. എന്നാല്‍, ആഷിഖി 2 വിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന പ്രണയ ജോഡികളും ബോളിവുഡിലെ കമിതാക്കളുമായ ശ്രദ്ധ കപൂറും ആദിത്യ റോയ് കപൂറുമാണ് നീണ്ട നാളത്തെ പ്രണയത്തിന് ഗുഡ്ബൈ പറയുന്നത്.
ഇരുവരുടെ കുടുംബങ്ങള്‍ അംഗീകരിച്ച പ്രണയമായിട്ടും ഗുഡ് ബൈ പറയാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇവരുടെ വേര്‍പിരിയലിന് കാരണമെന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. ആഷിഖി 2 വിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. ബോളിവുഡ് നടി വിദ്യാ ബലന്റെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് റോയ് കപൂറിന്റെ സഹോദരനാണ് ആദിത്യ. ഭര്‍തൃ സഹോദരനായ ആദിത്യയുടെ പ്രണയബന്ധം തകരാതിരിക്കാന്‍ വിദ്യാ ബാലന്‍ ഇടപെട്ടതായാണ് അറിയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha